കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി' യുടെ അംബാസിഡര്‍മാരായി ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ചലച്ചിത്ര താര൦ ദീപിക പദുകോണും.
ഇന്ത്യന്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് 'ഭാരത് കി ലക്ഷ്മി'. പ്രതിമാസ റേഡിയോ പരിപാടിയായ 'മന് കി ബാത്തി'ന്റെ 57-ാമത് എഡിഷനിലാണ് ഭാരത് കി ലക്ഷ്മി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരത് കി ലക്ഷ്മി പ്രചരണത്തിന് പൂർണപിന്തുണ വാഗ്ദാനം ചെയ്ത് പിവി സിന്ധു നേരത്തെ രംഗത്തെത്തിയിരുന്നു.
സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ നേട്ടങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുമ്പോൾ സമൂഹങ്ങൾ വളരുന്നെന്ന് പിവി സിന്ധു പറഞ്ഞിരുന്നു.
ദീപാവലിക്കു മുന്നോടിയായി അവതരിപ്പിച്ച പുതിയ പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രധാനമന്ത്രി കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ദീപികയും രംഗത്തെത്തിയിരുന്നു. ഈ ദീപാവലിയില്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ നല്കിയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാമെന്ന കുറിപ്പോടെയാണ് ദീപിക വീഡിയോ പങ്കുവച്ചത്.