ശ്രീഹരിക്കോട്ട: പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-1 നേയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് PSLV-c49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു.
വിക്ഷേപണം നേരത്തെ നിശ്ചയിച്ചതിലും 10 മിനിറ്റ് തമാസിച്ചാണ് നടത്തിയത്, കനത്ത മഴയും ഇഡിയും കാരണമാണ് പത്തുമിന്നിറ്റ് വൈകിയത്. ഇടയ്ക്ക് അഞ്ചുമിനിറ്റ് കൗണ്‍ഡൗണ്‍ നിർത്തിവയ്ക്കുകയും ചെയ്തു. കൃഷി, ദുരന്ത നിവാരണം, വനസംരക്ഷണം എന്നീ മഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം.
ഇതിനെ റിസാറ്റ്-2 ബി ആർ2 എന്ന പേരിലും അറിയപ്പെടും. ബഹിരാകാശ വകുപ്പ്, ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒൻപത് വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ (ISRO) വിക്ഷേപിച്ചത്. കോവിഡ് മഹാമരിക്കിടയിൽ ഐഎസ്ആർഒ നടത്തുന്ന ആദ്യ വിക്ഷേപനമാണിത്. കൊറോണ പേടിയിൽ സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു.
#ISROMissions
BIG CONGRATULATIONS #ISRO!#ISRO successfully launches #PSLVC49
and nine international customer satellites.@isro pic.twitter.com/VaTxd6JOWb— Doordarshan National (@DDNational) November 7, 2020