പാറ്റ്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. ഇന്ത്യ സഖ്യത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് നിതീഷ് കുമാറിന്റെ ഈ രാജി. ദിവസങ്ങൾക്ക് മുമ്പ് തന്നെ നിതീഷ് ബിജെപിയുമായ കൈകോർക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യയ് യാത്രയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച്ച രാവിലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിന് ശേഷമാണ് നിതീഷ് കുമാർ ഗവർണർക്ക് രാജി സമർപ്പിച്ചത്. ഇന്ന്(ഞായറാഴ്ച്ച) വൈകിട്ട് തന്നെ എൻഡിഎ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്. എന്നാൽ ഈ കാര്യത്തെ കുറിച്ച് നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: പഞ്ചാബിൽ വൻ ആയുധശേഖരവും ലഹരി വസ്തുക്കളും പിടികൂടി
അതേസമയം ഇത്തവണ ബിജെപിക്ക് സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നുണ്ട്. വലിയ രാഷ്ട്രീയ ചർച്ചകളാണ് കഴിഞ്ഞ ശനിയാഴ്ച്ച പാട്നയിൽ അരങ്ങേറിയത്. ആർജെഡി, ജെഡിയു നേതാക്കൾ പ്രത്യേക യോഗം ചേർന്നു. കേന്ദ്ര നേതൃത്വവുമായി ബിജെപിയുടെ സംസ്ഥാന നേതാക്കൾ നിരന്തരം ചർച്ചകൾ നടത്തി. നിതീഷിന്റെ രാജി ഇല്ലാതാക്കാൻ കോൺഗ്രസ് വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.