'നിതീഷിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം കരുണയ്ക്കുള്ള അപേക്ഷ ...', പരിഹസിച്ച് പി ചിദംബരം

2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പ്  (Bihar Assembly Election) തന്‍റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Nitish Kumar)  തന്‍റെ  പരാജയം  സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം (P Chidambaram).

Last Updated : Nov 6, 2020, 04:04 PM IST
  • നിതീഷ് കുമാര്‍ തന്‍റെ പരാജയം സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം
  • നിതീഷ് കുമാര്‍ നടത്തിയിരിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം വോട്ടര്‍മാര്‍ക്കിടെയില്‍ തനിയ്ക്കായി സഹതാപ തരംഗം സൃഷ്ടിക്കാനാണെന്നും ചിദംബരം പരിഹസിച്ചു.
'നിതീഷിന്‍റെ  വിരമിക്കല്‍ പ്രഖ്യാപനം കരുണയ്ക്കുള്ള അപേക്ഷ ...', പരിഹസിച്ച് പി ചിദംബരം

New Delhi: 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പ്  (Bihar Assembly Election) തന്‍റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Nitish Kumar)  തന്‍റെ  പരാജയം  സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം (P Chidambaram).

മുഖ്യമന്ത്രി  നിതീഷ് കുമാര്‍ നടത്തിയിരിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം  വോട്ടര്‍മാര്‍ക്കിടെയില്‍ തനിയ്ക്കായി  സഹതാപ തരംഗം സൃഷ്ടിക്കാനാണെന്നും ചിദംബരം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു  ചിദംബരത്തിന്‍റെ പ്രതികരണം.  

ഈ തിരഞ്ഞെടുപ്പ് തന്ത്രം അദ്ദേഹത്തിന്‍റെ ഭരണ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിന്തുണയ്ക്കുള്ള അഭ്യര്‍ത്ഥനയല്ല, മറിച്ച്‌ അദ്ദേഹത്തിന്‍റെ പ്രകടനത്തെ അടിസ്ഥാനമാക്കി കരുണയ്ക്കുള്ള അപേക്ഷയാണ്',  ചിദംബരം കുറിച്ചു.

'തിരഞ്ഞെടുക്കപ്പെട്ടാല്‍  ആദ്യ ദിവസം മുതല്‍ മുടന്തന്‍ താറാവായിരിക്കുന്ന ഒരാള്‍ക്ക് ബീഹാറിലെ ജനങ്ങള്‍ എന്തിന് വോട്ട് ചെയ്യണം? അദ്ദേഹം ചോദിച്ചു.

മൂന്നാം ഘട്ട വോട്ടെടുപ്പിന്‍റെ അവസാന പ്രചാരണ  ദിവസമായ  വ്യാഴാഴ്ചയാണ് പ്രചാരണ റാലിയില്‍ വച്ച് ഇത് തന്‍റെ അവസാന തിരഞ്ഞെടുപ്പായിരിയ്ക്കുമെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്.  അവസാന തിരഞ്ഞെടുപ്പിലും വിജയം നേടി അധികാരം നിലനിര്‍ത്തി തനിക്ക് തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

എന്നാല്‍, നിതീഷിന്‍റെ പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്  (Congres) പാര്‍ട്ടി രംഗത്തെത്തി.  നിതീഷ്  Emotional blackmail നടത്തുകയാണെന്നും  മുഖ്യമന്ത്രി പരാജയം സമ്മതിച്ചുവെന്നും കോണ്‍ഗ്രസ്‌ പരിഹസിച്ചു.

നിതീഷിന് അധികാരത്തോട് ആര്‍ത്തിയാണെന്നും   അതിനായി  RJD നേതാവ് തേജസ്വി യാദവിന് മുന്നില്‍ തല കുമ്പിട്ട് നില്‍ക്കാനും അദ്ദേഹം മടിക്കില്ല  എന്നായിരുന്നു LJP നേതാവ്  ചിരാഗ് പാസ്വാന്‍  (Chirag Paswan) അഭിപ്രായപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളുടെ പേരില്‍ തനിക്ക് വോട്ട് ലഭിക്കുമെന്നും വീണ്ടും മുഖ്യമന്ത്രിയാകാമെന്നുമാണ്  നിതീഷ്  കണക്കു കൂട്ടുന്നത്‌ എന്നും  അതാണ്‌  NDAയുമായി സഖ്യത്തിലേര്‍പ്പെട്ടതിന്‍റെ ലക്ഷ്യവുമെന്ന് ചിരാഗ് പറഞ്ഞു.

Also read: രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന തി​ര​ഞ്ഞെ​ടു​പ്പെന്ന് നി​തീ​ഷ് കു​മാ​ര്‍, പരാജയം സമ്മതിച്ചെന്ന് കോണ്‍ഗ്രസ്‌

നിതീഷിനെ അനുകൂലിക്കുന്നവര്‍ വളരെ കുറവാണ് എന്നാണ് സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍,  സംസ്ഥാനത്ത് NDA സര്‍ക്കാര്‍ അധികാരത്തില്‍  തുടരുമെന്നും  സര്‍വേകള്‍ സൂചിപ്പിക്കുന്നു.

ശനിയാഴ്ച നടക്കുന്ന അവസാന ഘട്ടത്തില്‍   78 മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. പതിനഞ്ച് ജില്ലകളിലായി വ്യാപിച്ച്‌ കിടക്കുന്ന 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  

മൂന്നാം ഘട്ടം അവസാനിക്കുന്നതോടെ  243 മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.  

നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക.

Trending News