ബോളിവുഡ് നടൻ ബിക്രംജീത്ത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു

ഹോട്ട് സ്റ്റാറിൽ റിലീസായ ബ്ലാക്ക് ഒാപ്സാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച വെബ് സീരിസ്.

Written by - Zee Malayalam News Desk | Last Updated : May 1, 2021, 05:06 PM IST
  • 1989-ൽ അദ്ദേഹം ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ചെയ്തു
  • സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം 2003 ലാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്
  • ദ ഗാസി അറ്റാക്കാണ് അവസാന ചിത്രം.
  • ഹോട്ട് സ്റ്റാറിൽ റിലീസായ ബ്ലാക്ക് ഒാപ്സാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച വെബ് സീരിസ്
ബോളിവുഡ് നടൻ ബിക്രംജീത്ത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ബോളിവുഡ് നടൻ ബിക്രംജീത്ത് കൻവർപാൽ (Bikramjeet Kanwarpal) കോവിഡ് ബാധിച്ച് മരിച്ചു. അസുഖ ബാധിതനായി  മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബോളിനി 52 വയസായിരുന്നു.

ഹോട്ട് സ്റ്റാറിൽ റിലീസായ ബ്ലാക്ക് ഒാപ്സാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച വെബ് സീരിസ്.  മുൻ സൈനീക ഉദ്യോഗസ്ഥനും കീർത്തി ചക്ര ജേതാവുമായിരുന്ന ദ്വാരകാ നാഥ് കൻവാർപാലിൻറെ മകനായാണ് ബിക്രംജിത്തിൻറം ജനനം.ഹിമാചൽ പ്രദേശാണ് ജന്മനാട്.

1989-ൽ അദ്ദേഹം ഇന്ത്യൻ ആർമിയിൽ (Indian Army) കമ്മീഷൻ ചെയ്തു. പിന്നീട് 2002-ൽ മേജറായി വിരമിച്ചു.സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം 2003 ലാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.

ALSO READ : Nivin Pauly ചിത്രം തുറമുഖം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും, ഇന്ന് അർധരാത്രി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് റിപ്പോർട്ട്

ബോളിവുഡ് സിനിമകളിലൂടയും ടിവി ഷോകളിലൂടെയും ശ്രദ്ധ നേടിയ ബിക്രംജീത്ത് നേരത്തെ ഇന്ത്യൻ സൈന്യത്തിലും സേവനമനുഷ്ഠിച്ചിരുന്നു. ‘പേജ് 3’, ‘പ്രേം രത്തൻ ധൻ പായോ’,’2 സ്‌റ്റേറ്റ്‌സ്’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം തന്റെ അഭിനയ മികവ് തെളിയിച്ചു.

ALSO READ : മലയാള സിനിമ രംഗം OTT യിലേക്ക് മാറുന്നോ? ; Covid പ്രതിസന്ധിയിൽ മരയ്ക്കാർ ഒഴികെ ഇരുപതോളം ചിത്രങ്ങൾ OTT റിലീസിന് കാത്തിരിക്കുന്നു

ദ ഗാസി അറ്റാക്കാണ് അവസാന ചിത്രം. കൂടാതെ ‘ദിയ ഓർ ബാത്തി ഹം’, ‘ യേ ഹേ ചാഹത്തി’ ഉൾപ്പെടെയുള്ള പരിപാടികളിലൂടെയും ശ്രദ്ധ നേടിയിരുന്നു.ബോളിവുഡ് സിനിമാലോകത്തെ നിരവധിപേർ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News