JP Nadda: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി

JP Nadda's wife Mallika Nadda's car stolen: കാർ സർവീസ് സെൻ്ററിൽ നിർത്തി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയെന്നും തിരികെ വന്നപ്പോൾ വാഹനം കാണാനില്ലെന്നും ഡ്രൈവർ ജോഗീന്ദർ സിംഗ് നൽകിയ പരാതിയിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 03:42 PM IST
  • മാര്‍ച്ച് 19നാണ് മല്ലിക നദ്ദയുടെ കാർ മോഷണം പോയത്.
  • വൈകിട്ട് 3 മണിയ്ക്കും 4 മണിയ്ക്കും ഇടയിലാണ് സംഭവം.
  • ടൊയോട്ട ഫോർച്യൂണറാണ് മോഷ്ടിക്കപ്പെട്ടത്.
JP Nadda: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ കാർ മോഷണം പോയതായി റിപ്പോർട്ട്. ഡൽഹി ഗോവിന്ദ്പുരിയിലെ സർവീസ് സെൻ്ററിൽ നിന്നാണ് കാർ മോഷണം പോയതെന്ന വിവരമാണ് പുറത്തുവരുന്നത്. ടൊയോട്ട ഫോർച്യൂണർ കാറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മാർച്ച് 19നാണ് സംഭവം നടന്നത്.  

മാര്‍ച്ച് 19ന് വൈകിട്ട് 3 മണിയ്ക്കും 4 മണിയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മല്ലിക നദ്ദയുടെ ഫോർച്യൂണർ കാർ ഗോവിന്ദ്പുരിയിലെ ഒരു സർവീസ് സെൻ്ററിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. കാർ ഡ്രൈവർ ജോഗീന്ദർ സിംഗ് മാർച്ച് 19ന് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് കാറിനായി തിരച്ചിൽ ആരംഭിച്ചു. 

 ALSO READ: കുട്ടികളെ മദ്രസയിൽ അയക്കരുത്; അസമിൽ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അം​ഗീകരിക്കാൻ നിബന്ധനകൾ ഏറെ

കാർ സർവീസ് സെൻ്ററിൽ നിർത്തി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായി ഡ്രൈവർ പരാതിയിൽ പറയുന്നു. എന്നാൽ തിരികെ വന്നപ്പോൾ കാർ കാണാനില്ലെന്നാണ് ഡ്രൈവർ പറയുന്നത്. ഹിമാചല്‍പ്രദേശ് രജിസ്‌ട്രേഷന്‍ കാറാണ് മോഷണം പോയത്. കാര്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ കാർ അവസാനമായി ഗുരുഗ്രാമിലേക്ക് പോകുന്നതാണ് കണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News