ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി

തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നറിയിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാഭാരതി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായി തന്നെ തുടരുമെന്നും അവര്‍ അറിയിച്ചു.

Last Updated : Feb 12, 2018, 03:58 PM IST
ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി

ലഖ്നൗ: തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നറിയിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാഭാരതി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായി തന്നെ തുടരുമെന്നും അവര്‍ അറിയിച്ചു.

ഝാന്‍സിയില്‍ നിന്നുള്ള എംപി യായ അവര്‍ രണ്ടുതവണ ലോക്സഭയിലെ അംഗമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്ക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ ക്യാബിനറ്റ് മന്ത്രിയായ ഉമാ ഭാരതി 1984 ലാണ് ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അത്തവണ അവര്‍ പരാജയപ്പെട്ടുവെങ്കിലും, പിന്നിട് എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ വിജയിച്ചിരുന്നു. 1989 മുതല്‍ 1999 വരെ ഖജരാഹോ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. അതിനുശേഷമാണ് ഭോപ്പാല്‍ മണ്ഡലത്തിലേയ്ക്ക് ചുവടുമാറ്റിയത്. 

തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് ഉമാ ഭാരതി. 

 

Trending News