കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്​ കോണ്‍ഗ്രസി​​​ന്‍റെ അതേ മാര്‍ഗ്ഗമെന്ന് മായാവതി

ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസി​​​ന്‍റെ അതേ പാതയാണ് പിന്തുടരുന്നതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി.

Last Updated : Jan 15, 2020, 01:01 PM IST
  • ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസി​​​ന്‍റെ അതേ പാതയാണ് പിന്തുടരുന്നതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി.
  • കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ രാജ്യത്തെ ക്രമസമാധാനം തകര്‍ത്തുവെന്നും മായാവതി പത്ര സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്​ കോണ്‍ഗ്രസി​​​ന്‍റെ അതേ മാര്‍ഗ്ഗമെന്ന് മായാവതി

ലഖ്​നൗ: ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസി​​​ന്‍റെ അതേ പാതയാണ് പിന്തുടരുന്നതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി.

കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ രാജ്യത്തെ ക്രമസമാധാനം തകര്‍ത്തുവെന്നും മായാവതി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ രാഷ്​ട്രീയ നേട്ടങ്ങള്‍ക്ക്​ വേണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്​. സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയങ്ങള്‍ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതാണെന്നും മായാവതി പറഞ്ഞു.

മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുതലാളിമാര്‍ക്ക്​ വേണ്ടിയാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ രാജ്യം വലയുകയാണ്. ഈ അവസരത്തില്‍ NRCയും NPR ഉം നടപ്പാക്കുമെന്ന ബിജെപിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. കേന്ദ്രത്തിലേയും സംസ്ഥാനങ്ങളി​ലേയും ബിജെപി സര്‍ക്കാറുകള്‍ പാവങ്ങള്‍ക്ക്​ എതിരെയാണ്​ പ്രവര്‍ത്തിക്കുന്നത്​. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും തൊഴിലില്ലായ്​മയും വ്യാപിപ്പിക്കുക മാത്രമാണ്​ ബിജെപി ചെയ്യുന്നതെന്നും മായാവതി പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഉത്തര്‍ പ്രദേശ്‌ പൊലീസ്​ നടപടിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. യോഗി ആദിത്യനാഥ്​ പാര്‍ട്ടി രാഷ്​ട്രീയത്തിലുള്ള ശ്രദ്ധ കുറച്ച്‌​ സംസ്ഥാനത്തെ ക്രമസമാധാന പാലനം മെച്ചപ്പെടുത്തണമെന്നും മായാവതി പറഞ്ഞു.

Trending News