ഇതെന്ത് മറിമായം.... BJPയ്ക്കെതിരെ BJP.....!!

ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പൗരത്വ ഭേദഗതി നിയമം (CAA) ത്തിനെതിരെ പ്രമേയം പാസാക്കി BJP  ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍....!!

Last Updated : Mar 4, 2020, 11:51 PM IST
ഇതെന്ത് മറിമായം.... BJPയ്ക്കെതിരെ BJP.....!!

മുംബൈ: ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പൗരത്വ ഭേദഗതി നിയമം (CAA) ത്തിനെതിരെ പ്രമേയം പാസാക്കി BJP  ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍....!!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതി മത ഭേദമന്യേ രാജ്യമാകെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവം. ബിജെപിയുടെ നിയന്ത്രണത്തില്ലുള്ള മുനിസിപ്പല്‍ കൗണ്‍സിലാണ്  CAAയ്ക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പറേഷനാണ് പൗരത്വ ഭേദഗതി നിയമത്തിനും NRC യ്ക്കുമെതിരെ പ്രമേയം പാസാക്കിയത്. 28 അംഗ കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത് എന്നതാണ് വാസ്തവം...!! അതേസമയം, രണ്ട് ശിവസേന കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമം. ഇത് മതേതര തത്വങ്ങള്‍ക്ക് എതിരാണ് എന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

നിയമം നിരവധി പൗരന്മാരുടെ പൗരത്വം ഇല്ലാതാക്കും. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിയമം വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ CAAയും NRCയും മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കരുതെന്നും പ്രമേയത്തില്‍ പറയുന്നു.

CAA വിവേനചനപരമാണെന്ന് കൗണ്‍സലര്‍ റഹീം പ്രതികരിച്ചു. നിയമം സമൂഹത്തിലെ ന്യൂനപക്ഷങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ബാധിക്കും. അതുകൊണ്ടാണ് ബിജെപി അംഗങ്ങളായിട്ട് കൂടി തങ്ങള്‍ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയതെന്ന് റഹീം പറഞ്ഞു. പ്രമേയത്തിനെതിരേ യാതൊരു എതിര്‍പ്പുകളുമുണ്ടായില്ലെന്ന് ചെയര്‍മാന്‍ വിനോദ് ബൊറാദേയും പറഞ്ഞു.

അതേസമയം CAA അനുകൂല ക്യാമ്പയിനുകള്‍ ബിജെപി രാജവ്യാപകമായി നടപ്പാക്കുന്നതിനിടെയാണ് തങ്ങള്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റി തന്നെ നിയമത്തിനെതിരെ പ്രമേയം പാസാക്കി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്..!!

Trending News