വോട്ടെണ്ണലിന് മണിക്കൂറുകള്‍;കാടിളക്കിയ പ്രചാരണത്തില്‍ പ്രതീക്ഷയോടെ ബിജെപി;ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച് എഎപി

ബിജെപി ഡല്‍ഹിയുടെ അടിത്തട്ടില്‍ വരെഎത്തുന്ന പ്രചാരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലികളും അഭ്യന്തര മന്ത്രി അമിത്ഷാ യും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് പ്രചരണവും തങ്ങള്‍ക്ക് അധികാരം പിടിക്കാന്‍ സഹായം ചെയ്യുമെന്ന കണക്ക്കൂട്ടലിലാണ് ബിജെപി. അതേസമയം ആംആദ്മി പാര്‍ട്ടി തങ്ങള്‍ക്ക് ഭരണതുടര്‍ച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ്.

Last Updated : Feb 10, 2020, 09:41 PM IST
  • വാഗ്ദാനങ്ങള്‍ നിറവേറ്റിയ സര്‍ക്കാരിനെ ഡല്‍ഹിയിലെ ജനങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി.അരവിന്ദ് കെജരിവാള്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും എന്നും ആംആദ്മി പാര്‍ട്ടി പ്രതീക്ഷിക്കുന്നു.ഡല്‍ഹിയിലെ ജനങ്ങള്‍ ശക്തമായ മത്സരത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന് എന്നാണ് അവര്‍ അവകാശപെടുന്നത്.
 വോട്ടെണ്ണലിന് മണിക്കൂറുകള്‍;കാടിളക്കിയ പ്രചാരണത്തില്‍ പ്രതീക്ഷയോടെ ബിജെപി;ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച് എഎപി

ന്യൂഡല്‍ഹി:ബിജെപി ഡല്‍ഹിയുടെ അടിത്തട്ടില്‍ വരെഎത്തുന്ന പ്രചാരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലികളും അഭ്യന്തര മന്ത്രി അമിത്ഷാ യും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് പ്രചരണവും തങ്ങള്‍ക്ക് അധികാരം പിടിക്കാന്‍ സഹായം ചെയ്യുമെന്ന കണക്ക്കൂട്ടലിലാണ് ബിജെപി. അതേസമയം ആംആദ്മി പാര്‍ട്ടി തങ്ങള്‍ക്ക് ഭരണതുടര്‍ച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ്.

വാഗ്ദാനങ്ങള്‍ നിറവേറ്റിയ സര്‍ക്കാരിനെ ഡല്‍ഹിയിലെ ജനങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി.അരവിന്ദ് കെജരിവാള്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും എന്നും ആംആദ്മി പാര്‍ട്ടി പ്രതീക്ഷിക്കുന്നു.ഡല്‍ഹിയിലെ ജനങ്ങള്‍ ശക്തമായ മത്സരത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന് എന്നാണ് അവര്‍ അവകാശപെടുന്നത്.

ഇരുപാര്‍ട്ടികളും പുറത്ത് ആത്മവിശ്വാസം പ്രകടിക്കുമ്പോഴും ആശങ്കയിൽ തന്നെയാണ്.ഭരണവിരുദ്ധ വികാരം കുറഞ്ഞതും
ന്യൂനപക്ഷ  വോട്ടുകൾ മുഴുവനായും പോൾ ചെയ്യിക്കാനയതും
ഇക്കുറി കുറഞ്ഞ വോട്ടിങ് ശതമാനത്തിലും ആംആദ്മി പാര്‍ട്ടിക്ക് വലിയ പ്രതീക്ഷ നൽകുന്നു.

കോണ്‍ഗ്രസ്‌ തങ്ങളുടെ പ്രതാപകാലത്തേക്ക് മടങ്ങി വരുന്നതിനുള്ള ശ്രമം നടത്തി.എന്നാല്‍ എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന്‌ പ്രതീക്ഷ നല്‍കുന്നതല്ല.കോണ്‍ഗ്രസ്‌ നിലം തൊടില്ല എന്ന് എല്ലാ സര്‍വേകളും പറയുന്നു.എന്നാല്‍ പാര്‍ട്ടി ചില സീറ്റുകളില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ അവകാശ പെടുന്നു.ഡല്‍ഹിയില്‍ 62.59 ശതമാനം പോളിംഗ് രേഖപെടുത്തിയെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക മായി അറിയിച്ചത്.

 

Trending News