BoB Alert! ICICI ബാങ്കിന് പിന്നാലെ FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ, പുതിയ നിരക്കുകള്‍ അറിയാം

 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 02:14 PM IST
  • സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിരിയ്ക്കുന്ന പുതിയ പലിശ നിരക്കുകള്‍ മാര്‍ച്ച്‌ 22 മുതല്‍ പ്രാബല്യത്തില്‍ വന്നിരിയ്ക്കുകയാണ്.
  • ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരന്മാർക്ക് ₹2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50% അധിക പലിശ നല്‍കും
BoB Alert! ICICI ബാങ്കിന് പിന്നാലെ FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ, പുതിയ നിരക്കുകള്‍ അറിയാം
 
BoB Alert: ഉപഭോക്താക്കൾക്ക്  സന്തോഷവാർത്തയുമായി ബാങ്ക് ഓഫ് ബറോഡ.  HDFC, ICIC ബാങ്കുകള്‍ക്ക് പിന്നാലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. 

സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിരിയ്ക്കുന്ന പുതിയ പലിശ നിരക്കുകള്‍ മാര്‍ച്ച്‌ 22 മുതല്‍ പ്രാബല്യത്തില്‍ വന്നിരിയ്ക്കുകയാണ്. 

പല കാലയളവുകളില്‍ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപങ്ങള്‍ (Fixed Deposit) ആരംഭിക്കാന്‍ കഴിയും.  7 ദിവസം മുതൽ 10 വർഷം വരെയുള്ള സമയപരിധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്നത്.
 
ഇന്ത്യയിൽ നോക്കിയാല്‍ ഏറ്റവുമധികം സ്വീകാര്യതയുള്ള നിക്ഷേപമാണ് സ്ഥിരനിക്ഷേപങ്ങള്‍ അല്ലെങ്കില്‍  ഫിക്സഡ് ഡിപ്പോസിറ്റുകൾ. നിക്ഷേപകർക്ക് താരതമ്യേന ഉയർന്ന പലിശ നിരക്കിൽ സ്ഥിരമായ വരുമാനം ലഭിക്കും. എന്നാൽ, കാലയളവ്‌ പൂര്‍ത്തിയാകും മുന്‍പ്  സ്ഥിരനിക്ഷേപം പിന്‍വലിയ്ക്കുന്നതുകൊണ്ട്  നേട്ടമില്ല, എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.
 
Bank of Baroda അവതരിപ്പിച്ചിരിയ്ക്കുന്ന സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍  ചുവടെ: -
    
കാലയളവ്‌ (Time Period) പലിശ നിരക്ക്   (Interest Rate)
7-14 ദിവസം  2.8 % 
15-45 ദിവസം  2.8 %
46-90 ദിവസം   3.7 %
91-180 ദിവസം 3.7 %
181-270 ദിവസം  4.3 %
271  Days and above 4.4 %
1 വര്‍ഷം   5 %
1 വര്‍ഷം - 400 ദിവസം  വരെ   5.1-5.2 %
400 ദിവസം മുതല്‍ 2 വര്‍ഷം വരെ  5.1-5.2 %
2-3 വര്‍ഷം 5.1-5.2 %
3-5 വര്‍ഷം  5.25-5.35 %
5-10 വര്‍ഷം  5.25-5.35 %
10 വര്‍ഷത്തില്‍ക്കൂടുതല്‍ 
5.1 %

 

മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡ നല്‍കുന്ന പലിശ നിരക്കുകള്‍ ഇപ്രകാരമാണ്...  

മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക്  ബാങ്കുകൾ പ്രത്യേക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ  മുതിർന്ന പൗരന്മാർക്ക്  ₹2 കോടിയിൽ താഴെയുള്ള  എല്ലാ കാലയളവിലുമുള്ള  നിക്ഷേപങ്ങള്‍ക്ക്  0.50% അധിക പലിശ നല്‍കും. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 
 
 
 

Trending News