ന്യൂ ഡൽഹി : നാഷ്ണൽ ഹെറാൽഡ് കേസിൽ ഹജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധിക്കും മകനും എംപിയുമായ രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അതേസമയം കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസി 2015ൽ അവസാനിപ്പിച്ചിരുന്നു.
ഇഡി നോട്ടീസിനെതിരെ കോൺഗ്രസ്. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ പാവകളായി ഉപയോഗിക്കുന്നുയെന്ന് കോൺഗ്രസ് ആരോപിച്ചു.
"1942 ആരംഭിച്ച പത്രത്തെ അന്ന് ബ്രട്ടീഷ് സർക്കാർ അടിച്ചമർത്താൻ നോക്കി, ഇന്ന് അത് മോദി സർക്കാർ ശ്രമിക്കുന്നു. ഇതിനായി ഇഡിയെ ഉപയോഗിക്കുന്നു. ഇഡി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകി" കോൺഗ്രസ് വക്താവ് രൺദീപ് സുർജ്ജെവാലാ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.