പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ്, തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങള്‍ ആണെന്ന ആക്ഷേപത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസങ്ങള്‍ ശേഷിക്കേ സീന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ജയ്റ്റ്ലി ഇക്കാര്യം സൂചിപ്പിച്ചത്.
ഗ്രാമീണ കാര്‍ഷിക ഇന്ത്യയുടെ ഓജസ്സ് വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റില്‍ കാര്‍ഷിക, അടിസ്ഥാന സൗകര്യ മേഖലയ്ക്ക് മുഖ്യ പരിഗണന കൊടുക്കാന്‍ കഴിഞ്ഞു. ഗ്രാമീണ മേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ക്രമേണ മെച്ചപ്പെടുത്തുന്ന ബജറ്റാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
റോഡ് വഴി ബന്ധിപ്പിക്കുന്ന ഒരു ഗ്രാമത്തില്‍ ആദ്യം വൈദ്യുതി നല്‍കുക. സ്വച്ഛ ഭാരത് പദ്ധതിയില്‍ അവിടെ ടോയ്ലറ്റുകള് സ്ഥാപിക്കുക. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഇതൊരു പരിദര്ശനമാകും. എംഎൻആർഇജിഎ പോലുള്ള പദ്ധതികൾ വഴി ഗ്രാമീണ ജനതയ്ക്ക് തൊഴിൽ ഉറപ്പാക്കാനും കഴിയും. അരുൺ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഇതിനായി ഓപ്പറേഷന് ഗ്രീന്‍ പദ്ധതിയില്‍ 500 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ സീ ന്യൂസിനോട് പങ്കുവെയ്ക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി.