പുതിയ കോംപാക്ട് എസ്.യു.വി അവതരിപ്പിച്ച് കിയ. കിയ ഇന്ത്യയുടെ വാഹനശ്രേണിയിലേക്ക് വീണ്ടുമൊരു കോംപാക്ട് എസ്.യു.വി അവതരിപ്പിച്ചിരിക്കുകയാണ്. കിയ സൈറസ് എന്ന പേരിലെത്തുന്ന പുതി വാഹനം വലുപ്പത്തിൽ സോണറ്റിനോടും ഫീച്ചറുകളിൽ സെൽറ്റോസിനോടും ഒപ്പം നിൽക്കുന്ന മോഡലാണ്.
വാഹനം ജനുവരി മുതൽ വിപണിയിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്. കിയയുടെ ഇന്റർനാഷണൽ മോഡലായ സോളുമായി ഡിസൈൻ പങ്കിട്ട് ഒരുങ്ങിയിരിക്കുന്ന വാഹനമാണ് കിയ സൈറസ്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് കിയ സൈറസിന് കരുത്തേകുന്നത്.
115 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമാണ് ഇവ ഉത്പാദിപ്പിക്കുന്നത്. ഡീസൽ എഞ്ചിനൊപ്പം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സുകൾ നൽകും. സൈറസ് കിയയുടെ വാഹനശ്രേണിയിലെ രണ്ടാമത്തെ കോംപാക്ട് എസ്.യു.വിയാണ്. ബോഡി ഒരുക്കിയിരിക്കുന്നത് ടോൾ ബോയി ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയാണ്.
ഇന്റീരിയർ കംഫർട്ടിന് കൂടുതൽ പ്രാധാന്യം നൽകിയാണ് സൈറസ് ഒരുക്കിയിരിക്കുന്നത്. വലുപ്പത്തിൽ വിപണിയിലെ മറ്റ് കോംപാക്ട് എസ്.യു.വികൾക്കും സോണറ്റിനും സമാനമാണ് സൈറസ്. 406 ലിറ്ററിന്റെ ഉയർന്ന ബൂട്ട് സ്പേസും സൈറസിന്റെ പ്രത്യേകതയാണ്. ജനുവരി മൂന്നിന് ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 25ന് വാഹനം വിതരണം ആരംഭിക്കുമെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.