മുസ്ലീങ്ങള്‍ക്ക് ഭീഷണിയല്ല; CAAയെ പിന്തുണച്ച് രജനികാന്ത്!

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തെന്നിന്ത്യന്‍ മെഗാസ്റ്റാര്‍ രജനികാന്ത്. 

Last Updated : Feb 5, 2020, 01:53 PM IST
  • 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയിൽ താഴെയുള്ള കേസുകളിൽ നടപടി വേണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.
മുസ്ലീങ്ങള്‍ക്ക് ഭീഷണിയല്ല; CAAയെ പിന്തുണച്ച് രജനികാന്ത്!

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തെന്നിന്ത്യന്‍ മെഗാസ്റ്റാര്‍ രജനികാന്ത്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഈ നിയമം കൊണ്ട് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും രജനികാന്ത് പറയുന്നു. 

ദേശീയ പൗരത്വ രജിസ്റ്റര്‍ (NPR‍) അത്യാവശ്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉപകരണമാകാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലീങ്ങൾ ഏതെങ്കിലും വിധത്തിലുള്ള പ്രശ്​നം ഈ ഭേദഗതി നിയമത്തിന്‍റെ പേരിൽ അഭിമുഖീകരിക്കേണ്ടി വന്നാൽ അവർക്കു വേണ്ടി ഉയരുന്ന ആദ്യ ശബ്​ദം തന്‍റേതായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു. 

ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജിനികാന്ത്. പൗരത്വ പ്രക്ഷോഭത്തിന് മുന്‍നിരയിലുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയും രജനികാന്ത് വിമര്‍ശിക്കുന്നു. 

പ്രക്ഷോഭത്തിന് ഇറങ്ങുംമുമ്പ് വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും രജനികാന്ത്. അധ്യാപകരെയും മുതിര്‍ന്നവരെയും ഇക്കാര്യത്തില്‍ കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. ഒരു ചെറിയ എഫ് ഐ ആറിന് നിങ്ങളുടെ ജീവിതം ഇല്ലാതാക്കാന്‍ കഴിയുമെന്നും രജനികാന്ത്‌ മുന്നറിയിപ്പ് നല്‍കി. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ശാഹീൻബാഗിലുൾ​പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണിത്‌. 

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിയാർജിക്കുമ്പോഴാണ് സംഘ്പരിവാർ താത്പര്യങ്ങൾ പ്രചരിപ്പിച്ച് രജനികാന്ത് രംഗത്തുവരുന്നത്. 

രജനിയെ നേരത്തെ ബിജെപിയിലേക്ക് നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെ രജനികാന്തിനെതിരായ കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു

2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയിൽ താഴെയുള്ള കേസുകളിൽ നടപടി വേണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. 

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന സമരക്കാര്‍ക്കെതിരെ പോലീസ് വെടിവെപ്പുണ്ടായപ്പോള്‍ സമരക്കാര്‍ക്കെതിരായ സമീപനമാണ് രജനികാന്ത് സ്വീകരിച്ചത്. 

ഇതിന് ശേഷം ചെന്നൈ- സേലം റോഡ് വിഷയത്തിലും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ പ്രസ്താവനകള്‍ അദ്ദേഹം നടത്തി. 

ഇതിന് ശേഷം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആണിക്കല്ലായ പെരിയാറിനെതിരെ പരാമര്‍ശം നടത്തിത് വലിയ കോലാഹലങ്ങള്‍ക്കാണ് ഇടവരുത്തിയത്. പറഞ്ഞത് അന്നത്തെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നുപറഞ്ഞ് പരാമര്‍ശം പിന്‍വലിക്കാന്‍ രജനികാന്ത് തയ്യാറായിട്ടുമില്ല. 

ഇതിന്റെ പ്രതിഷേധങ്ങള്‍ നടക്കവേയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന് അനുകൂലമായ പരാമര്‍ശം രജനികാന്ത് നടത്തിയത്.

More Stories

Trending News