Cash Limit At Home: ആദായനികുതി വകുപ്പ് , ഇഡി, സിബിഐ തുടങ്ങിയ രാജ്യത്തെ വൻകിട അന്വേഷണ ഏജൻസികൾ മുമ്പ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി രാജ്യത്തെ വമ്പന്‍മാരുടെ വീടുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ അനുദിനം പുറത്ത് വരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ വസതിയില്‍നിന്നും അടുത്തിടെ ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വര്‍ണവും പണവും സാധാരണക്കാരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
സഞ്ജയ് റൗത്തിന്‍റെ വീട്ടില്‍ നിന്ന് 11 ലക്ഷം രൂപ കണ്ടെടുത്തപ്പോള്‍ പശ്ചിമ ബംഗാള്‍ നേതാവ്
പാര്‍ഥ ചാറ്റര്‍ജിയുടെ ബിസിനസ് പങ്കാളി അർപിത മുഖർജിയുടെ വസതിയില്‍ നിന്ന് 50 കോടി രൂപയാണ് ED കണ്ടെടുത്തത്.
ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. ആദായനികുതി റെയ്ഡുകളെ ഭയപ്പെടാതെ നിങ്ങൾക്ക് വീട്ടിൽ എത്ര പണവും സ്വർണവും സൂക്ഷിക്കാം. ഈ കേന്ദ്ര ഏജൻസികൾ നടത്തിയ ഔദ്യോഗിക റെയ്ഡുകൾ ഒരാൾക്ക് അവരുടെ വീടുകളിൽ / ലോക്കറുകളിൽ എത്ര പണവും സ്വർണവും സൂക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള ആകാംക്ഷ ജനങ്ങളിൽ വളര്‍ത്തിയിട്ടുണ്ട്.
ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്ന പണത്തിന്‍റെ അനുവദനീയമായ പരിധിയെക്കുറിച്ച് അറിയാം.
ഒരാള്‍ക്ക് വേണമെങ്കിൽ ഒരു വലിയ തുക അവരുടെ വീടുകളിൽ സൂക്ഷിക്കാം. എന്നിരുന്നാലും, അന്വേഷണ ഏജൻസി ചോദ്യം ചെയ്യുമ്പോൾ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കണം എന്ന് മാത്രം. അതായത്, നിങ്ങൾ ആ പണം നിയമപരമായി സമ്പാദിക്കുകയും മുഴുവൻ രേഖകളും കൈവശം വയ്ക്കുകയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഉറവിടം പറയാൻ കഴിയുന്നില്ലെങ്കിൽ ഏജൻസി നടപടിയെടുക്കും.
പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എന്ത് സംഭവിക്കാം?
1. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന്‍റെ ഉറവിടം വെളിപ്പെടുത്താന്‍ സാധിച്ചില്ല എങ്കില്‍ അനേഷണ ഏജന്‍സി 137% വരെ വരെ പിഴ ഈടാക്കാം.
2. ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പിഴ ഈടാക്കാം.
3. CBDT അനുസരിച്ച്, ഒറ്റയടിക്ക് 50,000 രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ പാൻ നമ്പർ നൽകേണ്ടത് ആവശ്യമാണ്.
4. ഒരാൾ ഒരു വർഷത്തിനുള്ളിൽ 20 ലക്ഷം രൂപ പണമായി നിക്ഷേപിച്ചാൽ, അയാൾ പാൻ, ആധാർ എന്നിവ നൽകേണ്ടിവരും.
5. പാൻ, ആധാർ വിവരങ്ങൾ നൽകിയില്ലെങ്കിൽ 20 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.
6. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ പണമായി വാങ്ങാൻ കഴിയില്ല.
7. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണം വാങ്ങുന്നതിന്, പാൻ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ആവശ്യമാണ്.
8. 30 ലക്ഷം രൂപയിൽ കൂടുതൽ തുക നല്‍കേണ്ടി വരുന്ന ആസ്തികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും നിങ്ങള്‍ അന്വേഷണ ഏജൻസിയുടെ റഡാറിന് കീഴിൽ വരാം.
9. ക്രെഡിറ്റ്-ഡെബിറ്റ് കാർഡിന്‍റെ പേയ്‌മെന്‍റ് നടത്തുന്ന സമയത്ത്, ഒരാൾ ഒരേസമയം ഒരു ലക്ഷം രൂപയിൽ കൂടുതൽ അടച്ചാൽ, അന്വേഷണം ഉണ്ടാകാം
10. ഒരു ദിവസം ബന്ധുക്കളിൽ നിന്ന് രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പണം വായ്പയായി വാങ്ങാന്‍ കഴിയില്ല. ബാങ്ക് വഴിയാണ് ഇത് ചെയ്യേണ്ടത്.
11. പണം സംഭാവന ചെയ്യുന്നതിനുള്ള പരിധി 2,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
12. ഒരു വ്യക്തിക്കും മറ്റൊരു വ്യക്തിയിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ പണം വായ്പയായി വാങ്ങാന്‍ കഴിയില്ല.
13. രണ്ട് കോടിയിലധികം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചാൽ ടിഡിഎസ് ഈടാക്കും.
ഒരാൾക്ക് സൂക്ഷിക്കാൻ കഴിയുന്ന സ്വർണ്ണത്തിന്‍റെ അനുവദനീയമായ പരിധിയെക്കുറിച്ചും അറിയാം.
ആദായനികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്ന അനുവദനീയമായ പരിധി അനുസരിച്ച്, വിവാഹിതരായ സ്ത്രീകൾ, അവിവാഹിതരായ സ്ത്രീകൾ, കുടുംബത്തിലെ പുരുഷന്മാർ എന്നിവർക്ക് സ്വർണ്ണം സൂക്ഷിക്കാൻ അനുവദനീയമായ പരിധി ഇപ്രകാരമാണ്.
വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം സ്വർണം കൈവശം വയ്ക്കാം. അവിവാഹിതയായ സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വർണവും കുടുംബത്തിലെ പുരുഷ അംഗത്തിന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...