ന്യുഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്ന വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങുന്ന അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നത്.
ഹർജിയിൽ പരീക്ഷകൾ (CBSE Exam) റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനം നാളെ വരാനിരിക്കെ കോടതി വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ്. ഇതിനിടയിൽ മൂന്ന് വർഷത്തെ മാർക്ക് കണക്കിലെടുത്ത് ഇന്‍റേണൽ മാർക്ക് നൽകി പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് സൂചന.
Also Read: India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; മരണ നിരക്കിലും നേരിയ ആശ്വാസം
അതായത് 9,10,11 ക്ലാസുകളിലെ മാർക്ക് പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചന. കഴിഞ്ഞ ദിവസം ഐസിഎസ്ഇ കൗൺസിൽ മൂന്നു കള്ലാസുകളിലെ ശരാശരി മാർക്ക് അറിയിക്കാൻ സ്കൂളുകൾക്ക് സർക്കുലർ അയച്ചിരുന്നു ഇതോടെയാണ് ഈ വഴിക്ക് സിബിഎസ്ഇയും നീങ്ങിയത്.
ഇതിനിടയിൽ പരീക്ഷ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി വിശദമായ ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ വിഷയത്തിൽ കേന്ദ്രത്തിന് രേഖാമൂലം നിർദ്ദേശവും നൽകിയിട്ടുണ്ട്. അതിൽ ചില സംസ്ഥാനങ്ങൾ പരീക്ഷ വേണ്ട എന്ന നിലപാടി ഉറച്ചുനിൽക്കുകയാണ്.
Also Read: പ്രശസ്ത നടൻ 'ടാർസൻ' വിമാന അപകടത്തിൽ കൊല്ലപ്പെട്ടു
ഒന്നുകിൽ ആഗസ്റ്റിൽ പരീക്ഷ നടത്തുക അല്ലെങ്കിൽ പരീക്ഷയുടെ സമയദൈർഘ്യം കുറയ്ക്കുക. ഇത്തരം നിർദ്ദേശങ്ങൾക്ക് പുറമെയാണ് മൂന്നുവർഷത്തെ ഇന്റേണൽ മാർക്ക് പരിഗണിക്കുക എന്ന സാധ്യതകൂടി പരിഗണയിലുള്ളത്. എന്തായാലും വിഷയത്തിൽ അന്തിമ തീരുമാനം നാളെ അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...