CBSE Board 12th Exam 2021: പ്ലസ് ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി സുപ്രീം കോടതി മെയ് 31 ന് പരിഗണിക്കും

കോവിഡ് 19 രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്ലസ്‌ ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹർജ്ജി സമർപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 28, 2021, 01:02 PM IST
  • കോവിഡ് 19 രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്ലസ്‌ ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹർജ്ജി സമർപ്പിച്ചത്.
  • ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ചേർന്ന ബെഞ്ചാണ് ഹർജ്ജി പരിഗണിക്കുന്നത്.
  • മമത ശർമയാണ് പ്ലസ് ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി നൽകിയത്.
  • ഇതിന് മുമ്പ് കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന് നിര്‍ണ്ണായക ഉന്നതതല യോഗം തീരുമാനകാതെ പിരിഞ്ഞു
CBSE Board 12th Exam 2021: പ്ലസ് ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി സുപ്രീം കോടതി മെയ് 31 ന്  പരിഗണിക്കും

New Delhi: സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ (CBSE Plus Two Exam) റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജ്ജി മെയ് 31 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച്ച അറിയിച്ചു. കോവിഡ് 19 രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്ലസ്‌ ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹർജ്ജി സമർപ്പിച്ചത്.

ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ചേർന്ന ബെഞ്ചാണ് ഹർജ്ജി പരിഗണിക്കുന്നത്. മമത ശർമയാണ് പ്ലസ് ടു പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി നൽകിയത്. അത് കൂടാതെ ഹർജ്ജിയുടെ പകർപ്പ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ  (CBSE) കൗൺസിലിന് സമർപ്പികണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

ALSO READ: കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണം; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ

ഇതിന് മുമ്പ് കോവിഡ് 19 (Covid 19) രോഗബാധയുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന് നിര്‍ണ്ണായക ഉന്നതതല യോഗം തീരുമാനകാതെ പിരിഞ്ഞു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ്‌ 25 ന് ശേഷം ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാൽ  ഡേറ്റുകൾ  പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: Covid19 Vaccine Availability: സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ ശ്രമം

കോവിഡ് രണ്ടാം തരം​ഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍  പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നു  ഇന്ന്   ഉന്നതതല യോഗം ചേര്‍ന്നത്‌.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍  കേന്ദ്ര  പ്രതിരോധ വകുപ്പ്  മന്ത്രി രാജ്‌നാഥ് സിംഗ്  അദ്ധ്യക്ഷത വഹിച്ചു.  കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊക്രിയാല്‍,  സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുത്തിരുന്നു.

ALSO READ: GST കൗണ്‍സിൽ യോഗം ഇന്ന്; കൊറോണ വാക്സിൻ, മരുന്നുകൾ നികുതിരഹിതമാകുമോ

വീഡിയോ കോൺഫെറൻസിലൂടെ കേട്ട വാദത്തിൽ ജസ്റ്റിസ് മഹേശ്വരി സിബിഎസ്‌ഇ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂൺ 1 ന് തീരുമാനം എടുക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. തിങ്കളാഴ്ചയോടെ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News