CBSE Cancelled Recognition: 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ; കേരളത്തില്‍ നിന്ന് 2 സ്ക്കൂളുകള്‍

CBSE Cancelled Recognition: റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ പട്ടിയില്‍ രണ്ട് സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.. പിവിഎസ് പബ്ലിക് സ്കൂൾ, മലപ്പുറം, മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം, എന്നിവയാണ് അവ, 

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 10:33 PM IST
  • സിബിഎസ്ഇ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ അഫിലിയേഷനിലും പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്ന് CBSE സെക്രട്ടറി ഹിമാൻഷു ഗുപ്ത പറയുന്നു.
CBSE Cancelled Recognition: 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ; കേരളത്തില്‍ നിന്ന് 2 സ്ക്കൂളുകള്‍

CBSE Cancelled Recognition of 20 schools: സിബിഎസ്ഇ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്  20 സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടി. സ്കൂളുകളുടെ അംഗീകാരം റദ്ദാക്കിയ സിബിഎസ്ഇ പേരുകള്‍ അടങ്ങുന്ന പട്ടിക സഹിതം വിജ്ഞാപനം പുറത്തിറക്കി. നടപടിയുടെ ഭാഗമായി മൂന്ന് സ്കൂളുകളുടെ ഗ്രേഡിംഗ് കുറയ്ക്കുകയും ചെയ്തു.

Also Read:  SBI Alert: മാർച്ച് 23-ന് യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെടും, മുന്നറിയിപ്പ് നല്‍കി എസ്ബിഐ
CBSEയുടെ വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചാണോ സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ സർപ്രൈസ് പരിശോധന നടത്തി സിബിഎസ്ഇ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ അഫിലിയേഷനിലും പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്ന്  CBSE  സെക്രട്ടറി ഹിമാൻഷു ഗുപ്ത പറയുന്നു. 

Also Read: Weekly Horoscope: തുലാം, വൃശ്ചികം രാശിക്കാർക്ക് തൊഴിൽ രംഗത്ത്‌ ഉയർച്ച, ഈ രാശിക്കാർക്ക് ഈ ആഴ്ച വന്‍ സാമ്പത്തിക നേട്ടം!!

അംഗീകാരം റദ്ദാക്കിയ സ്കൂളുകളില്‍ അധികവും ഡല്‍ഹിയിലാണ്.  അഞ്ചെണ്ണം ഡൽഹിയിലും മറ്റുള്ളവ ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഡെറാഡൂൺ, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലുമാണ്. കൂടാതെ, ഡൽഹി, പഞ്ചാബ്, അസം എന്നിവിടങ്ങളിലെ സ്കൂളുകള്‍ ഗ്രേഡിംഗില്‍ ഇടിവ് നേരിട്ടു.

റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ പട്ടിയില്‍ രണ്ട് സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.. പിവിഎസ് പബ്ലിക് സ്കൂൾ, മലപ്പുറം, കേരളം;  മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം, കേരളം എന്നിവയാണ് അവ, 

CBSEയുടെ വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചാണോ സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ സർപ്രൈസ് പരിശോധന നടത്തിയതായും ചില സ്കൂളുകളിൽ ഡമ്മി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതായി കണ്ടെത്തിയെന്നും CBSE പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷം 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാനും മൂന്ന് സ്കൂളുകളുടെ  ഗ്രേഡിംഗ് കുറയ്ക്കാനും ബോര്‍ഡ് തീരുമാനിച്ചു. 

സിബിഎസ്ഇ അംഗീകാരം റദ്ദാക്കിയ 20 സ്കൂളുകളുടെ പൂർണ്ണമായ ലിസ്റ്റ് ചുവടെ: -

1. പ്രിൻസ് യുസിഎച്ച് സെക്കൻഡറി സ്കൂൾ, സിക്കാർ, രാജസ്ഥാൻ

2. ഗ്ലോബൽ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂൾ, ജോധ്പൂർ, രാജസ്ഥാൻ

3. ദ്രോണാചാര്യ പബ്ലിക് സ്കൂൾ, റായ്പൂർ, ഛത്തീസ്ഗഡ്

4. വികോൺ സ്കൂൾ, വിധാൻസഭാ റോഡ്, റായ്പൂർ, ഛത്തീസ്ഗഡ്

5. കർത്താർ പബ്ലിക് സ്കൂൾ, കത്വ, ജമ്മു, കശ്മീർ

6. രാഹുൽ ഇന്‍റർനാഷണൽ സ്കൂൾ, താനെ, മഹാരാഷ്ട്ര

7. പയനിയർ പബ്ലിക് സ്കൂൾ, പൂനെ, മഹാരാഷ്ട്ര

8. സായ് ആർഎൻഎസ് അക്കാദമി, ദിസ്പൂർ, ഗുവാഹത്തി, അസം

9. സർദാർ പട്ടേൽ പബ്ലിക് സ്കൂൾ, മിസ്രോദ് ഹുസൂർ, ഭോപ്പാൽ, മധ്യപ്രദേശ്

10. ലോയൽ പബ്ലിക് സ്കൂൾ, ബുലന്ദ്ഷഹർ, ഉത്തർപ്രദേശ്

11. ട്രിനിറ്റി വേൾഡ് സ്കൂൾ, ഗൗതം ബുദ്ധ നഗർ, യുപി

12. ക്രസന്‍റ്   കോൺവെന്‍റ്  സ്കൂൾ, ഗാസിപൂർ, യുപി

13. പിവിഎസ് പബ്ലിക് സ്കൂൾ, മലപ്പുറം, കേരളം

14. മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം, കേരളം

15. ഗ്യാൻ ഐൻസ്റ്റീൻ ഇന്‍റർനാഷണൽ സ്കൂൾ , ഡെറാഡൂൺ, ഉത്തരാഖണ്ഡ്

16. സിദ്ധാർത്ഥ് പബ്ലിക് സ്കൂൾ, ഡൽഹി-81

17. ഭാരത് മാതാ സരസ്വതി ബാല് മന്ദിർ, ഡൽഹി-40

18. നാഷണൽ പബ്ലിക് സ്കൂൾ, ഡൽഹി-40

19. ചന്ദ് റാം പബ്ലിക് സീനിയർ സെക്കൻഡറി സ്കൂൾ, ഡൽഹി-39

20. മാരിഗോൾഡ് പബ്ലിക് സ്കൂൾ , ഡൽഹി-39

ഈ മൂന്ന് സ്കൂളുകളുടെ അഫിലിയേഷൻ ഗ്രേഡിംഗ് കുറച്ചു

1. വിവേകാനന്ദ സ്കൂൾ, നരേല, ഡൽഹി

2. ശ്രീ ദഷ്മേഷ് സീനിയർ സെക്കൻഡറി പബ്ലിക് സ്കൂൾ, തൽവണ്ടി സാബോ, ജില്ല ബറ്റിൻഡ, പഞ്ചാബ്

3. ശ്രീറാം അക്കാദമി, ബാർപേട്ട, അസം

എന്താണ് ടമ്മി സ്കൂള്‍? എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി എടുക്കാന്‍ തയ്യാറെടുക്കുന്നു? 

എൻജിനീയറിംഗ്. മെഡിക്കല്‍ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കോടിക്കണക്കിന് വിദ്യാർത്ഥികൾ കോച്ചിംഗ് സെന്‍ററുകളില്‍ പഠിയ്ക്കുകയും "ഡമ്മി" സ്‌കൂളുകളിൽ പ്രവേശനം തേടുകയും ചെയ്യുന്നു. അതായത്, ഇവര്‍ ഇത്തരം സ്കൂളുകളില്‍ പഠിയ്ക്കുന്നതായി റിപ്പോര്‍ട്ട് കാണിയ്ക്കുന്നു.  ഈ സ്കൂളില്‍നിന്നും അവര്‍ ക്ലാസ് 12  ന്‍റെ പരീക്ഷ എഴുതുന്നു.  അതായത്, ഇവര്‍  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൽ അതില്‍ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. അവർ റെഗുലര്‍ ക്ലാസുകളിൽ പങ്കെടുക്കുന്നില്ല, നേരിട്ട് ബോർഡ് പരീക്ഷ എഴുതുന്നു. 

അടുത്തിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍  ഡമ്മി സ്കൂളുകളുടെ പ്രശ്നം ഇനി അവഗണിക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. മൊത്തം വിദ്യാർത്ഥികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലല്ലെങ്കിലും ഈ വിഷയത്തിൽ ഗൗരവമായ ചർച്ചകൾക്കും ആലോചനകൾക്കും സമയമായെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സിബിഎസ്ഇ അംഗീകാരം റദ്ദാക്കിയ 20 സ്കൂളുകളില്‍ പഠിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് എന്ത് സംഭവിക്കും?

അംഗീകാരം റദ്ദാക്കിയ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ സ്‌കൂളിന്‍റെ മറ്റ് ശാഖകളിലേക്കോ സർക്കാർ സ്‌കൂളുകളിലേക്കോ മാറ്റും. എന്നിരുന്നാലും, ഇതിനായി രക്ഷിതാക്കളിൽ നിന്ന് അനുമതി വാങ്ങുകയും വിദ്യാർത്ഥികളുടെ ഫീസും തിരികെ നൽകുകയും ചെയ്യും.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News