Chandigarh Municipal Election Result 2021: അരങ്ങേറ്റം ഗംഭീരമാക്കി AAP, പഞ്ചാബില്‍ ഇത് മാറ്റത്തിന്‍റെ സൂചനയെന്ന് അരവിന്ദ് കെജ്‌രിവാള്‍

പഞ്ചാബില്‍ രംഗപ്രവേശനം  ഗംഭീരമാക്കി AAP. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം  നേടി ആം ആദ്മി പാര്‍ട്ടി.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 05:43 PM IST
  • ചണ്ഡീഗഢിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ഇപ്പോള്‍ എതിരാളികളെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
  • തദ്ദേശ തിരഞ്ഞെടുപ്പിൽ BJPയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് AAP എത്തുകയായിരുന്നു. BJP 12 സീറ്റുകള്‍ നേടിയപ്പോള്‍ AAP 14 സീറ്റുകള്‍ നേടി.
Chandigarh Municipal Election Result 2021: അരങ്ങേറ്റം ഗംഭീരമാക്കി AAP, പഞ്ചാബില്‍ ഇത്  മാറ്റത്തിന്‍റെ സൂചനയെന്ന്  അരവിന്ദ് കെജ്‌രിവാള്‍

New Delhi: പഞ്ചാബില്‍ രംഗപ്രവേശനം  ഗംഭീരമാക്കി AAP. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം  നേടി ആം ആദ്മി പാര്‍ട്ടി.

പഞ്ചാബില്‍  അടുത്ത വർഷം  തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ  സംസ്ഥാനത്ത് ശക്തമായ പ്രവേശനം നടത്തിയിരിയ്ക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

 ചണ്ഡീഗഢിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ  (Chandigarh Municipal Election Result 2021) ആം ആദ്മി പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ഇപ്പോള്‍ എതിരാളികളെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ BJPയെ  രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് AAP  എത്തുകയായിരുന്നു.  BJP 12 സീറ്റുകള്‍ നേടിയപ്പോള്‍ AAP 14 സീറ്റുകള്‍ നേടി. 

പഞ്ചാബ്‌  ഭരിയ്ക്കുന്ന കോണ്‍ഗ്രസിന്  കോൺഗ്രസിന് എട്ട് സീറ്റും അകാലിദളിന് ഒരു സീറ്റും ലഭിച്ചു. 

എന്തായാലും ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയം AAP യെ ആവേശത്തിലാക്കിയിരിയ്ക്കുകയാണ്.   പഞ്ചാബില്‍ ഇത്  മാറ്റത്തിന്‍റെ സൂചനയെന്ന്  പാര്‍ട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ  ട്വീറ്റ് ചെയ്തു.  അഴിമതി രാഷ്ട്രീയത്തെതള്ളിക്കൊണ്ട്   ചണ്ഡീഗഢിലെ ജനങ്ങൾ AAP -യുടെ  സത്യസന്ധമായ രാഷ്ട്രീയമാണ് ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും എഎപിയുടെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഇത്തവണ പഞ്ചാബ് മാറ്റത്തിന് ഒരുങ്ങുകയാണ്,  കെജ്‌രിവാൾ കുറിച്ചു.

Also Read: CEC, Health Ministry Meeting: നിയമസഭ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല, കൊറോണ, വാക്സിന്‍ സ്ഥിതിഗതികൾ വിലയിരുത്തി യോഗം

അതേസമയം, ഈ വിജയം,  ഇത് വെറുമൊരു ട്രെയിലർ മാത്രം എന്നാണ് AAP നേതാവ്   രാഘവ് ചദ്ദ അഭിപ്രായപ്പെട്ടത്.  

കഴിഞ്ഞ 25 വർഷമായി ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ ഭരിച്ചത്  രണ്ടു പാർട്ടികളാണ്. ഇതിൽ 13 വർഷമായി ബിജെപിയും 12 വർഷമായി കോൺഗ്രസും അധികാരത്തിൽ തുടരുന്നു. ആവർത്തിച്ചുള്ള അവസരം നൽകിയിട്ടും  പരാജയപ്പെട്ട ഈ പരമ്പരാഗത പാർട്ടികളിൽ ആളുകൾ മടുത്തു, അവർ സത്യസന്ധവും പ്രായോഗികവുമായ ബദൽ തേടുകയായിരുന്നു,  ചദ്ദ പറഞ്ഞു. 

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പ് - ബിജെപിയും കോൺഗ്രസും തമ്മിലുള്ള കൊമ്പുകോർക്കലിനായിരുന്നു സാക്ഷ്യം വഹിച്ചിരുന്നത്. എന്നാല്‍,  ഇക്കുറി  AAP കൂടി എത്തിയതോടെ  തിരഞ്ഞെടുപ്പ് ത്രികോണ പോരാട്ടമാക്കി

പഞ്ചാബിന്‍റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡീഗഡിലെ ദ്ദേശ തിരഞ്ഞെടുപ്പ് ഫലം  വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ? ഇതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News