കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ അസാധുവാക്കിയ പഴയ 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ മാറിഎടുക്കാന്‍ രാജ്യത്തെമ്പാടും തിക്കും തിരക്കും. ചിലയിടത്ത് ഇപ്പോഴും നീണ്ട ക്യു തുടരുന്നു.
രണ്ട് ദിവസത്തേക്ക് മാത്രമാണ് എടിഎം അടഞ്ഞു കിടക്കുകയെന്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നത്. അത് ഇന്നലെയോടെ അവസാനിച്ചെങ്കിലും ഇപോഴും ചിലയിടത്ത് എടിഎം അടഞ്ഞു തന്നെ കിടക്കുകയാണ്. തുറന്നിടത്താകട്ടെ നീണ്ട ക്യുവും കൂടാതെ എടിഎമ്മില്‍ ആവശ്യത്തിനു പണവും ലഭ്യമല്ല. ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടു സഹിച്ചാണ് ക്യു നിന്ന് പണം വാങ്ങുന്നത്.
എടിഎമ്മില്‍ നിന്ന്‍ 2000 രൂപ മാത്രമേ ഒരു ദിവസം പിന്‍വലിക്കാന്‍ സാധിക്കു എന്ന നിലയില്‍ എല്ലാ ബാങ്കുകളോടും ഡിസംബര്‍ 30 വരെ എtഎം ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണവും എര്‍പ്പെടുത്തല്ലെന്ന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പലരും ജോലിക്കു പോകാതെ നോട്ടുകള്‍ മാറ്റാന്‍ ഇന്നത്തെ ദിവസം തിരഞ്ഞെടുത്തത് എടിഅമ്മ തുറക്കും, നീണ്ട ക്യു ഒഴിവാക്കാന്‍ സാധിക്കും എന്ന സാഹചര്യത്തിലാണ്. എന്നാല്‍, ചിലയിടങ്ങളില്‍ എടിഎമ്മുകള്‍ തുറക്കാത്തത് കാരണം നീണ്ട ക്യുവാണ് കാണാന്‍ കഴിയുന്നത്. കാനറ ബാങ്കിന്‍റെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെയും എടിഎമ്മുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.