Chennai Mayor : ചെന്നൈ നഗരം ഇനി ഈ ദളിത് യുവതി ഭരിക്കും; ആർ പ്രിയ ഡിഎംകെയുടെ മേയർ സ്ഥാനാർഥി

ചെന്നൈ കോർപ്പറേഷന്റെ 333 വർഷങ്ങൾ നീണ്ട് നിൽക്കുന്ന ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ദളിത് യുവതി മേയർ ആകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 06:21 PM IST
  • ഡിഎംകെ തങ്ങളുടെ മേയർ സ്ഥാനാർഥിയായി ദളിത് യുവതിയായ ആർ പ്രിയയെ പ്രഖ്യാപിച്ചു.
  • ഇരുപത്തൊമ്പതുക്കാരിയാണ് ചെന്നൈയിലെ ഈ പുതിയ മേയർ സ്ഥാനാർഥി.
  • ചെന്നൈ കോർപ്പറേഷന്റെ 333 വർഷങ്ങൾ നീണ്ട് നിൽക്കുന്ന ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ദളിത് യുവതി മേയർ ആകുന്നത്.
Chennai Mayor : ചെന്നൈ നഗരം ഇനി ഈ ദളിത് യുവതി ഭരിക്കും; ആർ പ്രിയ ഡിഎംകെയുടെ മേയർ സ്ഥാനാർഥി

Chennai : ചെന്നൈ കോർപ്പറേഷനിൽ ആർ പ്രിയ മേയറാകും. നാളെയാണ് ചെന്നൈ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിഎംകെ തങ്ങളുടെ മേയർ സ്ഥാനാർഥിയായി ദളിത് യുവതിയായ ആർ പ്രിയയെ പ്രഖ്യാപിച്ചു. ഇരുപത്തൊമ്പതുക്കാരിയാണ് ചെന്നൈയിലെ ഈ പുതിയ മേയർ സ്ഥാനാർഥി. ചെന്നൈ കോർപ്പറേഷന്റെ 333 വർഷങ്ങൾ നീണ്ട് നിൽക്കുന്ന ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ദളിത് യുവതി മേയർ ആകുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയർ കൂടിയാണ് ആർ പ്രിയ.

മംഗലപുരത്തെ 74-ാം വാർഡിൽ നിന്നാണ് ആർ പ്രിയ തെരഞ്ഞെടുപ്പിൽ ജയിച്ചത്. ഇതിന് മുമ്പ് ചെന്നൈ മേയർ ആയിട്ടുള്ള വനിതകൾ താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ്. 18 വയസ്സ് പുത്തൻ ഡിഎംകെയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ആരംഭിച്ച പ്രവർത്തകയാണ് ആർ പ്രിയ. എന്നാൽ ഇതാദ്യമായിയാണ് ആർ പ്രിയ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ചെന്നൈ കോർപ്പറേഷനിൽ ജയിച്ച യുവ സ്ഥാനാർഥികളിൽ ഒരാൾ കൂടിയാണ് ആർ പ്രിയ.

ALSO READ: Uttar Pradesh Polls Phase 6 Updates: രാവിലെ 9 മണി വരെ 9% പോളിംഗ്, യോഗി ആദിത്യനാഥിന്‍റെ മണ്ഡലത്തില്‍ ഇന്ന് വോട്ടെടുപ്പ്

തേനാപേട്ട 98-ാം വാ‍‍ർഡിൽ നിന്ന് മത്സരിച്ച ജയിച്ച പ്രിയദർശിനിയാണ് ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ. ഇരുപത്തിയൊന്ന്ക്കാരിയാണ് പ്രിയദർശിനി. ഡിഎംകെയുടെ സഖ്യ കക്ഷിയായ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിരുന്നു. വടക്കൻ ചെന്നൈയിൽ 74-ാം വാ‍ർഡിൽ നിന്നാണ് ആർ പ്രിയ ജയിച്ചത്. ഈ പ്രദേശത്ത് നിന്നുള്ള ആദ്യ വനിത മേയറാണ് ആർ പ്രിയ.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ സംസ്ഥാന സർക്കാർ മേയർ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ചെന്നൈയിലെ വികസനങ്ങൾ ഏറെ കുറഞ്ഞ പ്രദേശമാണ് വടക്കൻ ചെന്നൈ. വടക്കൻ ചെന്നൈയിലെ നിരവധി സ്ഥലങ്ങൾ അടിസ്ഥാന സകാര്യങ്ങൾ പോലും എത്തിയിട്ടില്ല. ഇതിൽ മാറ്റം കൊണ്ട് വരാൻ ആർ പ്രിയക്ക് കഴിയുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News