Chhattisgarh Election 2023: എക്‌സിറ്റ് പോളുകള്‍ക്ക് പിഴച്ചു; ഛത്തീസ്ഗഡില്‍ ബിജെപിയുടെ വമ്പന്‍ തിരിച്ചുവരവ്

Chhattisgarh Election Result 2023: ഛത്തീസ്ഗഡില്‍ അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 02:11 PM IST
  • നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപിയുടെ മുന്നേറ്റമാണ് കാണാനാകുന്നത്.
  • തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്.
  • ഛത്തീസ്ഗഡിലാണ് ബിജെപി അവിശ്വസനീയമായ കുതിപ്പ് നടത്തിയത്.
Chhattisgarh Election 2023: എക്‌സിറ്റ് പോളുകള്‍ക്ക് പിഴച്ചു; ഛത്തീസ്ഗഡില്‍ ബിജെപിയുടെ വമ്പന്‍ തിരിച്ചുവരവ്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപിയുടെ മുന്നേറ്റമാണ് കാണാനാകുന്നത്. 

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന്റെ വിജയം പ്രവചിച്ച ഛത്തീസ്ഗഡിലാണ് ബിജെപി അവിശ്വസനീയമായ കുതിപ്പ് നടത്തിയത്. 40ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് ബിജെപിയ്ക്ക് പ്രവചിച്ചിരുന്നത്. എന്നാല്‍, ഛത്തീസ്ഗഡിലെ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി പല ഘട്ടങ്ങളിലും 50 സീറ്റുകള്‍ക്ക് മേല്‍ ലീഡ് നിലനിര്‍ത്തി.

ALSO READ: രാജസ്ഥാൻ കാത്തിരിക്കുന്ന ആ മാജിക് എന്താണ്? ബിജെപിയുടെ തിരിച്ചു വരവോ?

മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ജനങ്ങള്‍ രണ്ടാം തവണയും അവസരം നല്‍കുമെന്ന അമിത ആത്മവിശ്വാസമാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. 90 സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും വേണ്ടി താരപ്രചാരകരാണ് രംഗത്തിറങ്ങിയത്. ബിജെപിയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെ പി നദ്ദയും ഉള്‍പ്പെടെ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News