Rajasthan Assembly Elections 2023 |രാജസ്ഥാൻ കാത്തിരിക്കുന്ന ആ മാജിക് എന്താണ്? ബിജെപിയുടെ തിരിച്ചു വരവോ?

2018-ലെ കോൺഗ്രസ്സ് വിജയം 100 സീറ്റുകളിലായിരുന്നു, ബിജെപിക്ക് 73 സീറ്റുകളും  മറ്റുള്ളവർക്ക് 27 സീറ്റുകളുമായിരുന്നു വിജയം

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 11:58 AM IST
  • 2018-ലെ കോൺഗ്രസ്സ് വിജയം 100 സീറ്റുകളിലായിരുന്നു
  • ബിജെപിക്ക് 73 സീറ്റുകളും മറ്റുള്ളവർക്ക് 27 സീറ്റുകളുമായിരുന്നു വിജയം
  • ചോദ്യ പേപ്പർ ചോർച്ച, സ്ത്രീ സുരക്ഷ വിഭാഗീയ പ്രശനങ്ങൾ എന്നിവ കോൺഗ്രസ്സിന് ഏറ്റവും വലിയ അടിയായി മാറിയ പ്രശ്നങ്ങളായിരുന്നു
Rajasthan Assembly Elections 2023 |രാജസ്ഥാൻ കാത്തിരിക്കുന്ന ആ മാജിക് എന്താണ്? ബിജെപിയുടെ തിരിച്ചു വരവോ?

എക്സിറ്റ്  പോളുകളിൽ തെളിഞ്ഞ ബിജെപി വിജയം രാജസ്ഥാൻ തിരഞ്ഞെടുപ്പിൻറെ ഹൈലൈറ്റ് കൂടിയാണിപ്പോൾ. 100 മുതൽ 122 സീറ്റ് വരെ നേടി ബിജെപി രാജസ്ഥാൻ ഭരിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഏറ്റും അവസാനം പുറത്തു വരുന്ന കണക്കുകളിൽ 100-ൽ അധികം സീറ്റിലാണ് ബിജെപി മുന്നേറ്റം. 70 സീറ്റുകളിലായി കോൺഗ്രസ്സും 16 സീറ്റുകളിലായി മറ്റുള്ളവരും മുന്നേറുന്നുണ്ട്. 

2018-ലെ കോൺഗ്രസ്സ് വിജയം 100 സീറ്റുകളിലായിരുന്നു, ബിജെപിക്ക് 73 സീറ്റുകളും  മറ്റുള്ളവർക്ക് 27 സീറ്റുകളുമായിരുന്നു വിജയം. മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന അശോക് ഗെലോട്ട് ബിജെപിയിലെ ശംഭു സിങ്ങിനെ 24,725 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. 45,990 വോട്ടുകളാണ് അന്ന് ഗെലോട്ട് നേടിയത്. രാജസ്ഥാനിലെ ചേരിപ്പോരാണ് കോൺഗ്രസ്സിന് വിനയായതെന്നാണ് സൂചന. അശോക് ഗെലോട്ട്- സച്ചിൻ പൈലറ്റ് പോരും ഇതിൽ വലിയ പ്രശ്നമായിരുന്നു.

ചോദ്യ പേപ്പർ ചോർച്ച, സ്ത്രീ സുരക്ഷ വിഭാഗീയ പ്രശനങ്ങൾ എന്നിവ കോൺഗ്രസ്സിന് ഏറ്റവും വലിയ അടിയായി മാറിയ പ്രശ്നങ്ങളായിരുന്നു രാജസ്ഥാനിൽ.  2021 സെപ്റ്റംബറിലാണ് ആർപിഎസി നടത്തിയ അധ്യാപക യോഗ്യത പരീക്ഷയുടെ ചോദ്യപേപ്പർ ജയ്പൂരിൽ ചോർന്നത്. 16 ലക്ഷം പേർ എഴുതിയ പരീക്ഷയാണ് അന്ന് പ്രതിസന്ധിയിലായത്. കോൺഗ്രസ്സ് അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ കുറഞ്ഞത് 14 പരീക്ഷാ ചോദ്യപേപ്പറുകളെങ്കിലും ചോദ്യ പേപ്പർ ചോർന്നിട്ടുണ്ടെന്ന് ദേശിയ വെബ്സൈറ്റായ ദ സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞ വർഷം മാർച്ചിൽ, രാജസ്ഥാൻ സർക്കാർ രാജസ്ഥാൻ പബ്ലിക് എക്‌സാമിനേഷൻ ബിൽ, 2022 എന്ന പേരിൽ ഒരു കർശന നിയമം ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപ്പിക്കായിരുന്നു. എന്നാൽ ഇതിന് ശേഷവും പിന്നീട് ചോദ്യ പേപ്പർ ചോർന്നു. എന്തായാലും വീണ്ടും രാജസ്ഥാനിൽ ഭരണ മാറ്റം എന്ന വികാരം തന്നെയാണെന്ന് മനസ്സിലാക്കാം. 

മുഖ്യമന്ത്രി ആര്?

കോൺഗ്രസ്സ് പരാജയം ഏതാണ്ട് ഉറപ്പിച്ച അവസ്ഥയിലായിരിക്കുകയാണ്. ഇനി അറിയേണ്ടത് ബിജെപി അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകും എന്നതാണ്. മുൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രജെയ്ക്കാണ് സാധ്യത എന്നാൽ ബിജെപി എംപി മഹന്ത് ബാലക്‌നാഥിനും സാധ്യത ചില എക്സിറ്റ് പോളുകളിൽ പറയുന്നു. എന്നാൽ ശ്രദ്ധേയമായ കാര്യം എക്സ്റ്റിറ്റ് പോളുകളിൽ 32 ശതമാനം പേരും തിരഞ്ഞെടുത്ത് മികച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News