വോട്ടി൦ഗ് മെഷീന്‍ ഉപേക്ഷിച്ച്‌ ബാലറ്റ് പേപ്പറിലേക്ക്....!!

ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ക്കെതിരെ നിര്‍ണായ നീക്കവുമായി ഛത്തീസ്‌ഗഢ് സര്‍ക്കാര്‍!!

Last Updated : Oct 18, 2019, 05:35 PM IST
വോട്ടി൦ഗ് മെഷീന്‍ ഉപേക്ഷിച്ച്‌ ബാലറ്റ് പേപ്പറിലേക്ക്....!!

റായ്പുര്‍: ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ക്കെതിരെ നിര്‍ണായ നീക്കവുമായി ഛത്തീസ്‌ഗഢ് സര്‍ക്കാര്‍!!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ഛത്തീസ്‌ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ  നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു.

മേയര്‍, ചെയര്‍പേഴ്‌സണ്‍ സീറ്റുകളിലേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.

കൃത്രിമം നടക്കുന്നുണ്ടെന്നും ഇവിഎ൦ വിശ്വാസ്യതയില്ലെന്നുമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെയാണ് ഛത്തീസ്‌ഗഢ് സര്‍ക്കാരിന്‍റെ ഈ അപ്രതീക്ഷിത നീക്കം. അതേസമയം, ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകാനാവില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

അതേസമയം, സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നായിരുന്നു പ്രതിപക്ഷ നേതാവ് ധര്‍മലാല്‍ കൗശിക് ആരോപിച്ചത്.

 

Trending News