നേപ്പാളില്‍ ചൈനയുടെ കടന്ന് കയറ്റം;അവസരം മുതലെടുക്കാന്‍ ഇന്ത്യ!

നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്ക് ചൈന അതിര്‍ത്തി ലംഘിച്ച് കടന്ന് കയറ്റം നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്ത്യയും കരുതലോടെയാണ് നീങ്ങുന്നത്‌.

Last Updated : Jun 24, 2020, 06:53 AM IST
നേപ്പാളില്‍ ചൈനയുടെ കടന്ന് കയറ്റം;അവസരം മുതലെടുക്കാന്‍ ഇന്ത്യ!

ന്യൂഡല്‍ഹി:നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്ക് ചൈന അതിര്‍ത്തി ലംഘിച്ച് കടന്ന് കയറ്റം നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്ത്യയും കരുതലോടെയാണ് നീങ്ങുന്നത്‌.

ഗോര്‍ഖ ജില്ലയിലെ റൂയി ഗ്രാമത്തിലാണ് ചൈന അവസാനമായി കടന്ന് കയറിയത് എന്നാണ് നേപ്പാളില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍.

നിലവില്‍ ചൈനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായ ഗ്രാമത്തിലെ 72 കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്,മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ചൈന ആവര്‍ത്തിക്കുമ്പോഴാണ് 
അവര്‍ നടത്തിയ കായ്യേറ്റത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

അതേസമയം ചൈനയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന് കഴിയുന്നില്ല,ചൈന യോട് വിധേയത്വം പുലര്‍ത്തുന്ന 
നേപ്പാള്‍ ഭരണകൂടം ഇതിനെതിരെ പ്രതികരിക്കുന്നതുമില്ല,

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ഇന്ത്യാ വിരുദ്ധ നീക്കവുമായി മുന്നോട്ട് പോകുന്നതിനിടെയിലാണ് ചൈനയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തി ലംഘനം ഉണ്ടായിരിക്കുന്നത്.

അതേസമയം നേപ്പാളിലെ നിലവിലെ ഭരണകൂടത്തെ ക്കാള്‍ ജനങ്ങളെ വിസ്വസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്തിറക്കിയതിനോട് രൂക്ഷമായി പ്രതികരിച്ച ഇന്ത്യ നേപ്പാളിലെ ജനങ്ങളുമായുള്ള ബന്ധം വൈകാരികമാണ് 
എന്ന സമീപനമാണ് സ്വീകരിച്ചത്,

നേരത്തെ നേപ്പാള്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ(RAW)നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ് നേപ്പാളില്‍ അധികാരത്തില്‍ ഇരിക്കുന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍.
അതേസമയം പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് നേപ്പാളില്‍ ഇടപെടുക എന്നത് അനിവാര്യതയാണ്,
അതുകൊണ്ട് തന്നെ ഇന്ത്യ നേപ്പാളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.

Also Read:ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ; യുദ്ധ വിമാനങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കും

ചൈനയുടെ അതിര്‍ത്തി ലംഘനവും കയ്യേറ്റവും നേപ്പാളിലെ ജനങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്,
ഈ സാഹചര്യത്തില്‍ അവസരം മുതലെടുക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം.ചൈനയ്ക്കെതിരെ വരും നാളുകളില്‍ നേപ്പാളില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നാണ് 
ഇന്ത്യയുടെ കണക്ക്കൂട്ടല്‍,എന്തായാലും സാഹചര്യം നിരീക്ഷിച്ച് ഇക്കാര്യത്തില്‍ പരസ്യനിലപാട് സ്വീകരിക്കാനാണ്‌ ഇന്ത്യ തയ്യാറെടുക്കുന്നത്.

Trending News