CISF Recruitment 2022 | സിഐഎസ്എഫിൽ ഹെഡ്കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ; അപേക്ഷ അയക്കാനുള്ള അവസാന തിയതി മാർച്ച് 31

സിഐഎസ്എഫിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 05:12 PM IST
  • സ്പോർട്സ് ക്വാട്ടയിലാണ് നിയമനം
  • 249 പേർക്കാണ് നിയമനം നൽകുക
  • മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി
  • ദേശീയ/ അന്തർദേശീയ സ്‌പോർട്‌സ് ആന്റ് അത്‌ലറ്റിക്‌സ് ടൂർണമെന്റിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചിരിക്കണം
CISF Recruitment 2022 | സിഐഎസ്എഫിൽ ഹെഡ്കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ; അപേക്ഷ അയക്കാനുള്ള അവസാന തിയതി മാർച്ച് 31

ന്യൂഡൽഹി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഹെഡ്കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഐഎസ്എഫിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.

സ്പോർട്സ് ക്വാട്ടയിലാണ് നിയമനം. 249 പേർക്കാണ് നിയമനം നൽകുക. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ദേശീയ/ അന്തർദേശീയ സ്‌പോർട്‌സ് ആന്റ് അത്‌ലറ്റിക്‌സ് ടൂർണമെന്റിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചിരിക്കണം.

പ്രായപരിധി 18 നും 23 നും ഇടയിലാണ്. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. വനിതാ ഉദ്യോഗാർഥികളും എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ഉ​ദ്യോ​ഗാർഥികളും ഫീസ് അടയ്‌ക്കേണ്ടതില്ല. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളവും ജനറൽ അലവൻസുകളും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News