തഞ്ചാവൂർ : തമിഴ്നാട് പുതുകോട്ടയിൽ സിഐഎസ്എഫ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് വെടിയേറ്റ 11 വയസുകാരന്റെ തലയിൽ തറച്ച ഉണ്ട പുറത്തെടുത്തു. തഞ്ചാവൂർ മെഡിക്കൽ കോളേജിൽ വെച്ച് നാല് മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിലാണ് കുട്ടിയുടെ തലയിൽ നിന്ന് ഉണ്ട പുറത്തെടുത്തത്.
അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് തഞ്ചാവൂർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുതുക്കോട്ട നാരതമലയിലെ സിഐഎസ്എഫ് കേന്ദ്രത്തിൽ സ്നിപ്പർ പരിശീലനം വേളിയിലാണ് അബദ്ധത്തിൽ കുട്ടിക്ക് വെടിയേൽക്കുന്നതെന്നാണ് പ്രഥമിക നിഗമനം.
ALSO READ : CISF കേന്ദ്രത്തിൽ നിന്ന് 11 വയസ്സുകാരന് തലയ്ക്ക് വെടിയേറ്റു; കുട്ടിയുടെ നില ഗുരുതരം
കോതമംഗലപ്പട്ടി കലൈസെൽവന്റെ മകൻ കെ.പുകഴേന്തിക്കാണ് വെടിയേറ്റത്. കുടുംബ വീട്ടിൽ അമ്മയ്ക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടുരുന്നപ്പോഴാണ് കുട്ടിയുടെ തലയിൽ വെടിയേൽക്കുന്നത്. ഷൂട്ട് റേഞ്ചിന് കുറച്ച് അധികം ദൂരെയാണ് കുട്ടിയുടെ കുടുംബ വീട് സ്ഥിതി ചെയ്യുന്നത്.
ALSO READ : നാഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 പേർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്
സംഭവം വാർത്തയാതോടെ പുതുക്കോട്ടയിലെ സിഐഎസ്എഫിന്റെ ഷൂട്ടിങ് റേഞ്ച് ജില്ല ഭരണകൂടം അടച്ച് പൂട്ടി. കൃത്യമായി സുരക്ഷ ക്രമീകരണങ്ങൾ നടത്തിയതിന് ശേഷം മാത്രമെ ഇനി ഷൂട്ടിങ് റേഞ്ച് പ്രവർത്തിക്കാൻ അനുവദിക്കുള്ളു എന്ന് പുതുക്കോട്ട ജില്ല കലക്ടർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...