Congress Crisis : കോൺഗ്രസിന്റെ സ്ഥിതി ദയനീയം; 2024ലെ പ്രതിപക്ഷത്തിന് ആര് നേതൃത്വം നൽകും?

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് കടുത്ത ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ നിന്ന അടർന്നുമാറിയവർ മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലാണ്. 

Written by - ടി.പി പ്രശാന്ത് | Edited by - Jenish Thomas | Last Updated : Mar 24, 2022, 03:35 PM IST
  • ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ചിരുന്ന പരമ്പരാഗത പിന്തുണ ഇല്ലാതായി. മിക്കയിടങ്ങളിലും ജനരോക്ഷം നേരിട്ട് നിലയില്ലാ കയത്തിലാണ് രാജ്യത്തെ ഈ ഗ്രാൻഡ് ഓൾ‌ഡ് പാർട്ടി.
  • നിലവിൽ ദേശീയ വോട്ടിന്റെ 20 ശതമാനവും കോൺഗ്രസ് നേടുന്നുണ്ട്.
  • പക്ഷെ 264 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രസക്തിയില്ലെന്നാണ് കണക്കുകൾ അടിവരയിടുന്നത്.
Congress Crisis : കോൺഗ്രസിന്റെ സ്ഥിതി ദയനീയം; 2024ലെ പ്രതിപക്ഷത്തിന് ആര് നേതൃത്വം നൽകും?

അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇന്ത്യയിൽ 2024-ലെ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്ന് ചോദ്യം?. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ചിരുന്ന പരമ്പരാഗത പിന്തുണ ഇല്ലാതായി. മിക്കയിടങ്ങളിലും ജനരോക്ഷം നേരിട്ട് നിലയില്ലാ കയത്തിലാണ് രാജ്യത്തെ ഈ ഗ്രാൻഡ് ഓൾ‌ഡ് പാർട്ടി. 

നിലവിൽ ദേശീയ വോട്ടിന്റെ 20 ശതമാനവും കോൺഗ്രസ് നേടുന്നുണ്ട്. പക്ഷെ 264 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രസക്തിയില്ലെന്നാണ് കണക്കുകൾ അടിവരയിടുന്നത്. 238 ലോക്സഭാ സീറ്റുകൾ ഉൾപ്പെടുന്ന കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് 32 ലോക്സഭാ സീറ്റുകളാണുള്ളത്. ഉറച്ച നേതൃത്വമില്ലാത്ത കോൺഗ്രസിനെ മുഖ്യധാരയിൽ നേതാവാക്കാൻ പ്രതിപക്ഷ പാർട്ടികൾ മടിക്കുകയാണ്. മുഖ്യ പ്രതിപക്ഷമായ സംസ്ഥാനങ്ങളിൽ പോലും ഒറ്റ അക്കത്തിൽ കൂടുതൽ സീറ്റുകൾ നേടാമെന്ന യാഥാർത്ഥ്യ ബോധമുണ്ടോയെന്നതിനും ഉത്തരമില്ല.

ALSO READ : വിമതനേതാക്കൾക്ക് വഴങ്ങി കോൺഗ്രസ് നേതൃത്വം; ഭിന്നത പരിഹരിക്കാൻ സോണിയ രംഗത്ത്, കെ സി വേണുഗോപാൽ തെറിച്ചേക്കും

ഉത്തർപ്രദേശിൽ കോൺഗ്രസിനെ പുനർനിർമ്മിക്കാൻ പ്രിയങ്കാ ഗാന്ധി വധ്രാ ഇറങ്ങി പുറപ്പെടുമ്പോഴുണ്ടായിരുന്ന 7 സീറ്റുകൾ രണ്ടായി ചുരുങ്ങി. 399  സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 387 സീറ്റുകളിൽ കെട്ടിവച്ച തുക നഷ്ടമായി. നേടിയതാകട്ടെ 2. 5 ശതമാനം വോട്ടും. 
ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥിതിയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമായി. ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ഒലിച്ചുപോയി.  ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കോൺഗ്രസുകാർ ആം ആദ്മി പാർട്ടിയിലേക്ക് ചേക്കേറിയേക്കാം. കോൺഗ്രസ് തോൽവി പഞ്ചാബിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. 

മികച്ച പിന്തുണ ലഭിച്ചിരുന്ന സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. ഹരിയാനയിൽ അവർ പരാജയപ്പെട്ടു, മഹാരാഷ്ട്രയിൽ സ്ഥിതി മോശമായി, അസമിൽ പാർട്ടി തകർന്നു. മാറി മാറി ഭരണം പ്രതീക്ഷിച്ചിരുന്ന കേരളത്തിൽ തുടർ വിജയത്തോടെ കോൺഗ്രസ് മോഹത്തിന് ഇടതുമുന്നണി തടയിടുകയും ചെയ്തു. 

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചപ്പോൾ കോൺഗ്രസ് നോക്കുകുത്തിയായി. രാജസ്ഥാനിലും ഛത്തീസ് ഗഡ്ഡിലും അധികാരമുണ്ടെന്ന് അൽപ്പം ആശ്വസിക്കാം. 

ALSO READ : Congress Crisis: കോൺഗ്രസ് ദുർബലമാണ്...പക്ഷെ പിളരില്ല, തരൂരും ചെന്നിത്തലയും വരുന്നു

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് കടുത്ത ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ നിന്ന അടർന്നുമാറിയവർ മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലാണ്. പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ്, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവയാണ് ഭരണത്തിലുള്ളത്. മഹാരാഷ്ട്രയിൽ പോലും എൻസിപി കോൺഗ്രസിനെക്കാൾ മുന്നിലാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News