വിമതനേതാക്കൾക്ക് വഴങ്ങി കോൺഗ്രസ് നേതൃത്വം; ഭിന്നത പരിഹരിക്കാൻ സോണിയ രംഗത്ത്, കെ സി വേണുഗോപാൽ തെറിച്ചേക്കും

തീരുമാനങ്ങളെടുക്കുന്നതിൽ കൂട്ടായ നേതൃത്വത്തിന്റെ അഭാവം പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 01:10 PM IST
  • ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മുന്നിൽ മറ്റൊടു കടമ്പയായി മുന്നിലുണ്ട്
  • ജി-23 സംഘത്തിലുൾപ്പെട്ട നേതാക്കൾക്ക് കൂടി ചുമതല നൽകി മുന്നോട്ടുപോകാനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്
  • വേണുഗോപാലിനെ പുനഃസംഘടനയിലൂടെ മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്
വിമതനേതാക്കൾക്ക്  വഴങ്ങി കോൺഗ്രസ് നേതൃത്വം; ഭിന്നത പരിഹരിക്കാൻ സോണിയ രംഗത്ത്, കെ സി വേണുഗോപാൽ തെറിച്ചേക്കും

ന്യൂഡൽഹി: സംഘടനാ മാറ്റത്തിനായി മുറവിളി ശക്തമായ സാഹചര്യത്തിൽ  കോൺഗ്രസ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിമതകൂട്ടായ്മയായ ജി 23 യുമായി കൂടിയാലോചനകൾ തുടരുന്നു. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ സംഘടനാ തിരഞ്ഞടുപ്പ് നടക്കുന്നതുവരെ പാർട്ടിയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന ഉപാധി മുന്നോട്ടുവച്ചാണ് കൂടിക്കാഴ്ച്ചകൾ.  അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന് ശേഷം പാർട്ടിക്കുള്ളിൽ രൂക്ഷമായ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സോണിയ ഗാന്ധി  ജി 23 നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറായത്.   

ന്യൂഡൽഹിയിൽ ചൊവ്വാഴ്ച്ച നടന്ന കൂടിക്കാഴ്ച്ചയിൽ ആനന്ദ് ശർമ്മ, മനീഷ് തിവാരി, വിവേക് ​​തൻഖ എന്നിവർ സംഘടന നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഒന്നൊന്നായി സോണിയക്ക് മുന്നിൽ അവതരിപ്പിച്ചു. തീരുമാനങ്ങളെടുക്കുന്നതിൽ കൂട്ടായ നേതൃത്വത്തിന്റെ അഭാവം കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. പാർട്ടിയിലെ ഏതാനും നേതാക്കൾ തങ്ങളുടെ ഉത്തരവാദിത്തം പരിഹരിക്കപ്പെടാതെ ഓരോ തീരുമാനവും എടുക്കുന്ന കാര്യം ജി23 അംഗങ്ങൾ ഉന്നയിച്ചു. 

തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ജനറൽ സെക്രട്ടറിമാർ രാഹുൽ ഗാന്ധിയുടെ പേരിൽ തീരുമാനങ്ങൾ എടുക്കുകയാണെന്ന് ഈ മൂന്ന് കോൺഗ്രസ് നേതാക്കളും  സോണിയാ ഗാന്ധിയെ ധരിപ്പിച്ചു.  ഈ സാഹചര്യത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുനഃസംഘടനയിലൂടെ മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.പാർട്ടി നേതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾ യോഗത്തിൽ പരിഗണിക്കുമെന്ന് സോണിയ ഗാന്ധി ജി 23 നേതാക്കൾക്ക് ഉറപ്പുനൽകിയാതായും സൂചനയുണ്ട്. 

ഈ വർഷം അവസാനം ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മുന്നിൽ മറ്റൊടു കടമ്പയായി മുന്നിലുണ്ട്. ഈ സംസ്ഥാനങ്ങളിൽ ജി-23 സംഘത്തിലുൾപ്പെട്ട നേതാക്കൾക്ക് കൂടി ചുമതല നൽകി മുന്നോട്ടുപോകാനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. 2024 പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കൂട്ടായ തീരുമാനം അനിവാര്യമാണെന്ന് വിമത നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി വിമതരുമായി കൂടിക്കാഴ്ച്ചയ്ക്ക് നിർബന്ധിതയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News