Rahul Gandhi Video: പണപ്പെരുപ്പം, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
New Delhi: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യമൊട്ടുക്ക് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരിയ്ക്കുകയാണ്. പ്രതിഷേധത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിയ്ക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
Also Read: Congress Protest: കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം, ഡല്‍ഹിയില്‍ 144
രാജ്യത്ത് ജനാധിപത്യം അവശേഷിക്കുന്നില്ല, ഏജന്‍സികള്‍ സ്വതന്ത്രമല്ല, സത്യം ആര് പറയുന്നുവോ അവര്‍ക്ക് ജയിലാണ് ലഭിക്കുക, ഇന്ന് പാർലമെന്‍റില്‍ ജനഹിത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല, പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടാല്‍ സന്തോഷമേയുള്ളൂ, രാഹുല്‍ പറഞ്ഞു.
#WATCH | "Hitler had also won elections, he too used to win elections. How did he use to do it? He had control of all of Germany's institutions...Give me the entire system, then I will show you how elections are won," says Congress leader Rahul Gandhi. pic.twitter.com/uynamOL6w5
— ANI (@ANI) August 5, 2022
വിലക്കയറ്റം, തൊഴിലില്ലായ്മ, തുടങ്ങി സാധാരണ ജനങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ, പ്രതിപക്ഷ പാർട്ടികളെ അവരുടെ അഭിപ്രായം പറയാൻ അനുവദിക്കാറില്ല. ഇത്, സർക്കാരിന്‍റെ അജണ്ടയാണ് ഈ സര്‍ക്കാര്‍ 4-5 ആളുകളുടെ താൽപ്പര്യം സംരക്ഷിക്കാൻവേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ട് ആളുകള്‍ ചേര്‍ന്ന് ഈ സ്വേച്ഛാധിപത്യം 2-3 വൻകിട ബിസിനസുകാരുടെ താൽപ്പര്യത്തിനായി നടത്തുന്നു, രാഹുല്‍ ആരോപിച്ചു.
അതേസമയം, വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കോൺഗ്രസിന്‍റെ ശക്തമായ പ്രതിഷേധം രാജ്യ തലസ്ഥാനത്ത് നടക്കുകയാണ്. പ്രതിഷേധം നേരിടാന്‍ തലസ്ഥാനത്ത് ഡല്‍ഹി പോലീസ് സെക്ഷൻ 144 ഏർപ്പെടുത്തിയിരിയ്ക്കുകയാണ്. ജന്തർമന്തർ മേഖലയിലൊഴികെ ബാക്കി മുഴുവന്‍ പ്രദേശങ്ങള്‍ മുഴുവന്‍ 144ന്‍റെ പരിധിയില്‍ വരും.
ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അണിചേര്‍ന്നിരിയ്ക്കുന്നത്. പതിവില്‍നിന്നും വിപരീതമായി രാഹുല്‍ ഗാന്ധിയടക്കം പ്രവര്‍ത്തകര്‍ കറുത്തവസത്രം ധരിച്ചാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...