കോണ്‍ഗ്രസിന്റെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ബിജെപിയെയും ആപ്പിനെയും പരിഹസിച്ചാണ് കോണ്‍ഗ്രസിന്റെ അവാര്‍ഡ് പ്രഖ്യാപനം.
മികച്ച നടന്, മികച്ച വില്ലന്‍, മികച്ച ഹാസ്യതാരം, ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.
പ്രജ്ഞാ താക്കൂര്‍, യോഗി ആദിത്യനാഥ്, നരേന്ദ്ര മോദി എന്നിവരാണ് മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടവര്‍. ഇതില്‍ മോദി മികച്ച നടനാണ് എന്നാണ് കോണ്‍ഗ്രസിന്റെ വാദം.
മോദിയുടെ '56 ഇഞ്ചും' 'വിയര്‍പ്പും കണ്ണീരുമാണ് പുരസ്കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം. ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍.
നേരത്തെ ഗബ്ബര്‍സിംഗും മൊഗാംബോയുമൊക്കെയായിരുന്നു വില്ലന്മാര്. പുതിയ ഇന്ത്യ പുതിയ വില്ലന്മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.
ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോള്‍ എന്ന പുരസ്കാരം നല്‍കിയിരിക്കുന്നത് ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കാണ്.
നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലുമാണ് മറ്റ് നോമിനികള്‍. സംഭവം ഇപ്പോള്‍ ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ എന്ന പുരസ്കാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനാണ്.