ചണ്ഡീഗഢ്: കര്‍ഷക രോക്ഷത്തില്‍ കനത്ത തിരിച്ചടി നേരിട്ട് BJP, Punjab തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ (Civic Body Polls) ഫലം പ്രഖ്യാപിച്ച ഏഴില്‍ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസ് സ്വന്തമാക്കി.
മോഗ, ഹോഷിയാര്‍പുര്‍, കപുര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബതാല, ബതിന്ഡ എന്നീ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും Congress ഭരണം പിടിച്ചു. 53 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ഇത്ര ശക്തമായ തിരിച്ചുവരവ് കോണ്‍ഗ്രസ് നടത്തുന്നത്. തിരഞ്ഞെടുപ്പ് നടന്ന മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
ബതിന്ഡയില് കോണ്‍ഗ്രസ് 50 ല്‍ 43 വാര്‍ഡുകളിലും ജയിച്ചു. അബോഹറില്‍ 50 വാര്‍ഡില്‍ ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിയ്ക്ക് നഷ്ടമായത്. കപൂര്‍ത്തലയില്‍ 40 സീറ്റില്‍ മൂന്നെണ്ണം മാത്രം ശിരോമണി അകാലിദള്‍ വിജയിച്ചപ്പോള്‍ മറ്റ് സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.
109 നഗര്‍ പഞ്ചായത്തിലേക്കും മുനിസിപ്പല്‍ കൗണ്സിലുകള്ക്കുമുള്ള തിരഞ്ഞെടുപ്പില്‍ ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും മിക്ക സ്ഥലങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ട്. BJPയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്.
Also read: Puducherry Government: പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് Congress സര്‍ക്കാര്‍
കര്‍ഷകനിയമങ്ങള്‍ക്കെതിരെ കനത്ത പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബില്‍, കര്‍ഷക നിയമങ്ങള്‍ (Farm Bill) പാസാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. കര്‍ഷക സമരം ആരംഭിച്ചതിന് പിന്നാലെയുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണ്ണായകമായ ജനവിധിയായിരുന്നു നടന്നത്. പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ പോലും ഇത്തവണ BJPക്കൊപ്പം നിന്നില്ല എന്നത് ജനരോക്ഷം വ്യക്തമാക്കുന്നു. . കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് NDA വിട്ട ശിരോമണി അകാലിദളില്ലാതെ ബിജെപി തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...