രാജ്യത്ത് ആശങ്ക വിതച്ച് കൊറോണ;15,301 പേര്‍ കൊറോണ ബാധിച്ച് മരിച്ചു!

രാജ്യത്ത് ഭീതിയൊഴിയാതെ കൊറോണ വ്യാപനം തുടരുകയാണ്,പുതിയ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായത്.

Last Updated : Jun 26, 2020, 10:40 AM IST
രാജ്യത്ത് ആശങ്ക വിതച്ച് കൊറോണ;15,301 പേര്‍ കൊറോണ ബാധിച്ച് മരിച്ചു!

ന്യൂഡല്‍ഹി:രാജ്യത്ത് ഭീതിയൊഴിയാതെ കൊറോണ വ്യാപനം തുടരുകയാണ്,പുതിയ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം കൊറോണ സ്ഥിരീകരിക്കുന്നത്.അതേസമയം കൊറോണ വൈറസ്‌ ബാധയെതുടര്‍ന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ 
മരിച്ചത് 407 പേരാണ്.

രാജ്യത്ത് ഇതുവരെ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരിച്ചത് 15,301 പേരാണ്,രോഗം സ്ഥിരീകരിച്ചത് 4,90,401 പേര്‍ക്കാണ്.

രോഗമുക്തരായത് 285637 പേരാണ്,രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട്‌ ചെയ്ത മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്താണ്.

Also Read:വിദേശകാര്യ സഹമന്ത്രിയും മുഖ്യമന്ത്രിയും പോരടിക്കുമ്പോഴും കേരളത്തിന് വിദേശകാര്യമന്ത്രാലയത്തിന്‍റെ അഭിനന്ദനം!

അവിടെ 6931 പേരാണ് മരിച്ചത്,അതേസമയം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 73,780 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ 2429 പേരാണ് മരിച്ചത്,ഗുജറാത്തില്‍ 29,520 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്,ഇവിടെ മരണ സംഖ്യ 1753 ആണ്,

തമിഴ്നാട്ടില്‍ 70,977 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്,ഇവിടെ 911 പേരാണ് മരണത്തിന് കീഴടങ്ങിയത്.

Trending News