New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,774 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 2.7 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,46,90,510 ആയി ഉയർന്നു.
അതെ സമയം നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 92,281 ആയി കുറഞ്ഞു. കഴിഞ്ഞ 560 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 306 പേർ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി ആകെ മരണപ്പെട്ടവരുടെ എണ്ണം 4,75,434 ആയി ഉയർന്നു.
തുടർച്ചയായ 45 ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 15,000 ത്തിന് താഴെ തന്നെ തുടരുകയാണ് . രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരിൽ 0.27 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.36 ശതമാനമാണ്.
ALSO READ: Omicron | ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് ആകെ 33 കേസുകൾ
രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളം (Kerala) ഉൾപ്പടെയുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. പോസിറ്റിവിറ്റി നിരക്ക് (Positivty Rate) കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം എന്നിവയെല്ലാം ഇനിയും തുടരണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ALSO READ: Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളാണുള്ളത്. ഇതിൽ ഒമ്പത് ജില്ലകളും കേരളത്തിൽ നിന്നാണ്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ളത്. ഈ ജില്ലകളിലെല്ലാം തന്നെ കർശന നിയന്തനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...