ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു....

  രാജ്യത്ത്  കോവിഡ് രോഗികളുടെ എണ്ണം  15 ലക്ഷം  കടന്നു. 

Last Updated : Jul 29, 2020, 12:34 PM IST
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു....

ന്യൂഡല്‍ഹി:  രാജ്യത്ത്  കോവിഡ് രോഗികളുടെ എണ്ണം  15 ലക്ഷം  കടന്നു. 

15,33,936  പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചത്. 

768 മരണവും 24 മണിക്കൂറിനിടെ സംഭവിച്ചു. ആകെ 34,193 മരണങ്ങളാണ് രാജ്യത്തുണ്ടായത്. രോഗവ്യാപനം രാജ്യത്തു തീവ്രമെങ്കിലും 2.25 ശതമാനമാണ് മരണ നിരക്ക്. നിലവില്‍ 5,09,447 പേരാണ് ചികിത്സയിലുള്ളത്. 9,88,029 പേര്‍ രോഗമുക്തരായി. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക്.

Also read: ഇന്ത്യ, കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം...!!

1,77,43,740 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയതെന്ന് ഐ സി എം ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 4,08,855 സാമ്പിളുകള്‍  പരിശോധിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍   കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  
3,91,440 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍  രോഗം സ്ഥിരീകരിച്ചത്.  14,165 പേര്‍ക്ക്  ജീവന്‍  നഷ്ടപ്പെട്ടു. 2,32,277 പേര്‍ക്ക് രോഗം ഭേദമായി.  

തൊട്ടുപിന്നില്‍ തമിഴ്‌നാട് ആണ്.  2,27,688 പേര്‍ക്കാണ് തമിഴ് നാട്ടില്‍ രോഗം  സ്ഥിരീകരിച്ചത്.    3,659 പേര്‍ക്ക്  ജീവഹാനി  സംഭവിച്ചു. 

 

Trending News