Covid 4th Wave: കൊറോണ കേസില്‍ കുതിപ്പ്, ഡൽഹിയിലും മഹാരാഷ്ട്രയിലും കൂടുതല്‍ വ്യാപനം

രാജ്യം കൊറോണ വൈറസ് നാലാം തരംഗത്തിന്‍റെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍  കേസുകളുടെ എണ്ണത്തില്‍ 45% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 01:03 PM IST
  • കഴിഞ്ഞ 4 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% കടന്നിരിയ്ക്കുകയാണ്. കൂടാതെ സജീവ കേസുകൾ 94,420 ആയി ഉയർന്നു.
Covid 4th Wave: കൊറോണ കേസില്‍ കുതിപ്പ്, ഡൽഹിയിലും മഹാരാഷ്ട്രയിലും കൂടുതല്‍ വ്യാപനം

Covid 4th Wave: രാജ്യം കൊറോണ വൈറസ് നാലാം തരംഗത്തിന്‍റെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍  കേസുകളുടെ എണ്ണത്തില്‍ 45% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്  17,073 പുതിയ കൊറോണ വൈറസ് ബാധകളാണ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിക്കുന്നത്.  21 മരണങ്ങളും രേഖപ്പെടുത്തി. കേരളം 6, മഹാരാഷ്ട്ര 5,  ഡൽഹി 4,  ഗോവ 2, പഞ്ചാബ് 2,  ജമ്മു കശ്മീര്‍ 1, ഉത്തർപ്രദേശ് 1 എന്നിങ്ങനെയാണ് മരണ നിരക്ക്.

Also Read:   Maharashtra Political Update: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ BJP..! വിമതര്‍ക്ക് നല്‍കിയത് 50 കോടി, കടുത്ത ആരോപണവുമായി ശിവസേന

കഴിഞ്ഞ 4 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5%  കടന്നിരിയ്ക്കുകയാണ്. കൂടാതെ സജീവ കേസുകൾ 94,420 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.62 %വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

Also Read:  Kerala Assembly Update: പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു

തമിഴ്‌നാട്, കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നത്. ഈ മാസം തുടക്കത്തില്‍തന്നെ ഈ സംസ്ഥാനങ്ങളോട് കർശനമായ നിരീക്ഷണം നടപ്പാക്കാനും ആവശ്യമെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശിച്ചിരുന്നു.  

വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കിയതിന് ശേഷവും ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം എന്താണ്?  ഡോക്ടർമാരുടെ അഭിപ്രായത്തിൽ അടുത്തിടെയുണ്ടായ കോവിഡ് കേസുകളുടെ വര്‍ദ്ധനവിനുള്ള പ്രധാന കാരണങ്ങള്‍ മൂന്നാണ്. പുതിയ ഒമിക്രോണ്‍ വകഭേദങ്ങള്‍, ആളുകളുടെ പ്രതിരോധശേഷി കുറയുന്നത്, വാക്സിന്‍  സ്വീകരിച്ചവരില്‍ കാണുന്ന അണുബാധകൾ എന്നിവയാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികക്കട്ടുന്ന പ്രധാന കാരണങ്ങള്‍. 

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News