Covid India Update: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

  രാജ്യത്ത്  കോവിഡ് കേസുകൾ വൻതോതിൽ  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 12:06 AM IST
  • രാജ്യത്ത് കോവിഡ് കേസുകൾ വൻതോതിൽ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
  • ഉന്നതതല യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.
Covid India Update: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

Covid India Update:  രാജ്യത്ത്  കോവിഡ് കേസുകൾ വൻതോതിൽ  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.

വ്യാഴാഴ്‌ച  വൈകിട്ട് 4.30ന് വീഡിയോ കോൺഫറൻസി൦ഗ്  വഴിയാണ് പ്രധാനമന്ത്രി   മുഖ്യമന്ത്രിമാരുമായി സംവദിക്കുക.  

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളിൽ ഇന്ത്യ അഭൂതപൂർവമായ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. രാജ്യത്ത് ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്.  വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ കര്‍ശന  നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന  സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. 

Also Read: Kerala COVID Update | പതിനായിരം കടന്ന് സംസ്ഥാനത്തെ കോവിഡ് കണക്ക്; TPR 17.05 ശതമാനം

ബുധനാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിൽ 1,94,720 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.  

മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം, ഗുജറാത്ത് എന്നിവയാണ് ആശങ്കാജനകമായി വൈറസ് പടരുന്ന സംസ്ഥാനങ്ങള്‍. മഹാരാഷ്‌ട്രയില്‍ 22.39%, പശ്ചിമ ബംഗാളില്‍ 32.18%, ഡല്‍ഹിയില്‍ 23.1%, ഉത്തര്‍പ്രദേശില്‍ 4.47% എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News