തിരുവനന്തപുരം: സേവാഭാരതിയെ (Seva Bharati) കോവിഡ് റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിൻറെ പ്രതിരോധ മരുന്ന് വിതരണത്തിനും സേവാഭാരതിക്ക് ചുമതല.ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ് – 64ൻറെ വിതരണ ചുമതലയാണ് നൽകിയിരിക്കുന്നത്.
മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിലിന്റെ ഉത്തരവിൽ സേവാ ഭാരതിയുടെ പേരുമുണ്ട്. സി.സി.ആർ.എസ്. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എൻ. ശ്രീകാന്ത് ഇറക്കിയ സർക്കുലറിലാണ് സേവാഭാരതിയുടെ പേരും പറയുന്നത്.
ALSO READ:സേവാ ഭാരതിയെ കോവിഡ് റിലീഫ് എജൻസിയായി പ്രഖ്യാപിച്ചു
ആയുഷ് – 64 മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്യാനാവശ്യമുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആയുഷ് മന്ത്രാലയ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. മരുന്ന് വിതരണം ചെയ്യാനായി വോളന്റിയർമാർക്ക് പ്രത്യേക പാസ് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ALSO READ : ഒടുവിൽ മൻമോഹൻ ബംഗ്ലാവിൽ ആൻറണി രാജു,ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി തന്നെ -മന്ത്രിമാരും അവരുടെ വീടുകളും ഇതാണ്
കഴിഞ്ഞ ദിവസമാണ് കോവിഡ് പ്രതിരോധത്തിനുള്ള റീലീഫ് ഏജൻസിയായി സേവാ ഭാരതിയെ കണ്ണൂർ ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. ജില്ലാ ദുരന്തനിവാരണ യോഗത്തിലായിരുന്നു തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...