"കുറ്റവാളി ഇല്ലാതായി, എന്നാല്‍, അവരെ സംരക്ഷിക്കുന്നവരോ? ചോദ്യവുമായി പ്രിയങ്ക

  ഉത്തര്‍ പ്രദേശ് പോലീസ് തിരഞ്ഞിരുന്ന കൊടും കുറ്റവാളി വികാസ്  ദുബെ (Vikas Dubey)സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭാവത്തില്‍ പ്രതികരണവുമായി  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി  പ്രിയങ്ക ഗാന്ധി...

Last Updated : Jul 10, 2020, 06:02 PM IST
"കുറ്റവാളി  ഇല്ലാതായി, എന്നാല്‍,  അവരെ സംരക്ഷിക്കുന്നവരോ?  ചോദ്യവുമായി  പ്രിയങ്ക

ന്യൂഡല്‍ഹി:  ഉത്തര്‍ പ്രദേശ് പോലീസ് തിരഞ്ഞിരുന്ന കൊടും കുറ്റവാളി വികാസ്  ദുബെ (Vikas Dubey)സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭാവത്തില്‍ പ്രതികരണവുമായി  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി  പ്രിയങ്ക ഗാന്ധി...

"കുറ്റവാളി  കൊല്ലപ്പെട്ടു എന്നാല്‍ അവരെ സംരക്ഷിച്ചവരോ? എന്നായിരുന്നു  പ്രിയങ്കയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു അവരുടെ  പ്രതികരണം.

വെള്ളിയാഴ്ച  രാവിലെയായിരുന്നു വികാസ്  ദുബെ (Vikas Dubey) ഏറ്റുമുട്ടലില്‍  കൊല്ലപ്പെടുന്നത്.  പോലീസ് പിടിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിടെയായിരുന്നു  സംഭവം.  

 മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്ന് STF വാഹനത്തില്‍ ഇയാളെ  കാൺപൂരിലേക്ക് കൊണ്ടുപോകവേ  ആണ്  വികാസ് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചത്.  കനത്ത മഴയുണ്ടയിരുന്ന സമയത്താണ്  വികാസ് ദുബെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ഈ സമയത്താണ്  ഇയാള്‍  രക്ഷപ്പെടാനുള്ള ശ്രമ൦ നടത്തിയത്.  വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയ ഇയാളെ  STF പിന്തുടരുകയായിരുന്നു.  എന്നാല്‍, ഉദ്യോഗസ്ഥരി ല്‍  ഒരാളുടെ സർവീസ് റിവോൾവർ  ഇയാള്‍ ഇതിനോടകം തട്ടിയെടുത്തിരുന്നു.  തുടര്‍ന്നാണ് ഇയാളെ കീഴ് പ്പെടുത്താനായി പോലീസ് വെടി വച്ചത്.  ദുബെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Also read: വികാസ് ദുബെയുടെ കഥ കഴിഞ്ഞു... ഇനി ഉത്തര്‍ പ്രദേശ് പോലീസ് സേനയുടെ ശുദ്ധീകരണം...?

8 പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെ (Vikas Dubey) കഴിഞ്ഞ ദിവസമാണ്  പോലീസ് പിടിയിലായത്.  4 സംസ്ഥാനങ്ങള്‍  കടന്ന്‍  മധ്യ പ്രദേശിലെ  ഉജ്ജയിനില്‍ നിന്നാണ് ഇയാളെ  പോലീസ് പിടി കൂടിയത്. 

Also read: കൊടും കുറ്റവാളി വികാസ് ദുബെ (Vikas Dubey)യ്ക്കൊപ്പം ക്രൂരതയുടെ പര്യായത്തിന് അന്ത്യം....!!

വികാസ് ദുബൈയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2001 ല്‍ ബി.ജെ.പി നേതാവായ സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്  വികാസ് ദുബൈ. ആ സമയത്തെ രാജ്‌നാഥ് സിംഗ് സര്‍ക്കാരിലെ മന്ത്രിസഭാംഗമായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ശുക്ല.

 

 

Trending News