ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) അവസാന വർഷ യുജി, പിജി പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. 2021 ജൂൺ സെഷനിലെ പരീക്ഷ (Exam) ഓഗസ്റ്റ് മൂന്ന് മുതൽ ആരംഭിക്കും.
പിജി ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷകളും ഓഗസ്റ്റ് മൂന്ന് മുതൽ ആരംഭിക്കും. പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള (Application) തിയതി ഈ മാസം ഒമ്പത് വരെ നീട്ടിയിട്ടുണ്ട്. അസൈൻമെന്റ്, പ്രൊജക്ട് തുടങ്ങിയവ ജൂലൈ 15 വരെ സമർപ്പിക്കാം.
ALSO READ: University Exam Updates: കോവിഡിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക ഷെഡ്യൂൾ
ടേം എൻഡ് പരീക്ഷ ആരംഭിക്കുന്നതിന് ഏഴ് മുതൽ 10 ദിവസം മുൻപ് ഔദ്യോഗിക വെബ്സൈറ്റായ www.ignou.ac.in ൽ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിക്കും. ഹാൾ ടിക്കറ്റും ഐഡി കാർഡും (ID Card) ഹാജരാക്കുന്നവർക്ക് മാത്രമേ പരീക്ഷയ്ക്ക് പ്രവേശനം ഉണ്ടാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA