Masthan Murder Case: ഡിഎംകെ മുന്‍ എംപിയുടെ മരണം കൊലപാതകം; പ്രതികൾ അറസ്റ്റിൽ

Former DMK MP Masthan murder case: മസ്താനില്‍ നിന്നും ഇമ്രാൻ ഏകദേശം 15 ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ പണം മസ്താന്‍ തിരികെ ചോദിച്ചപ്പോള്‍ മടക്കി കൊടുക്കാം എന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 10:31 AM IST
  • ഡിഎംകെ മുന്‍ എംപിയുടെ മരണം കൊലപാതകം
  • കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട്
  • അറസ്റ്റു ചെയ്ത ഇമ്രാനെയും പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും
Masthan Murder Case: ഡിഎംകെ മുന്‍ എംപിയുടെ മരണം കൊലപാതകം; പ്രതികൾ അറസ്റ്റിൽ

Former DMK MP Masthan murder case: ഡിഎംകെ മുന്‍ എംപി എസ് മസ്താന്റെ (DMK MP Masthan) മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.  തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്നു മസ്താന്‍, തന്റെ സഹോദരന്റെ മരുമകന്‍ ഇമ്രാന്‍ ബാഷയ്ക്കൊപ്പം ചെങ്കല്‍പട്ടിലേക്ക് യാത്ര ചെയ്യവെ ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു എന്നായിരുന്നു പുറത്തറിഞ്ഞിരുന്നത്. 

Also Read: ബജറ്റിന് മുമ്പ് അഴിച്ചുപണി; കേന്ദ്ര മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത 

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്താനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിരികെ വരുന്നതിനിടെ മസ്താന്‍ മരണപ്പെട്ടുവെന്നാണ് ഇമ്രാന്‍ പോലീസിന് മൊഴി നല്‍കിയതെങ്കിലും ഇതിൽ സംശയം തോന്നിയ മസ്താന്റെ മകന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഗുഡുവാഞ്ചേരി പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.  അതിനെത്തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മസ്താന്‍ മരിച്ചതെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ ബന്ധുവായ ഇമ്രാൻ കുറ്റം സമ്മതിക്കുകയായിരുന്നു.  സംഭവത്തിൽ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Also Read: സൂര്യ ശനി സംയോഗം: ഈ 3 രാശിക്കാർക്ക് വൻ ധന ഗുണം! 

ചെന്നൈയിൽ നിന്നും ചെങ്കൽപ്പെട്ടിലേക്കുള്ള യാത്രക്കിടെ മസ്താന് ഹൃദയാഘാതമുണ്ടായെന്നാണ് ഇമ്രാൻ ആദ്യം പൊലീസിന് മൊഴി നൽകിയത്.  എന്നാൽ വഴിയിലെ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിൽ ഇതു ശരിയല്ലെന്ന് പോലീസ് കണ്ടെത്തുകയും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടിയായപ്പോൾ ഇത് കൊലപാതകമാണെന്ന് ഉറപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം ഏൽക്കുകയായിരുന്നുവെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.  ചോദ്യം ചെയ്യലില്‍ താനും കൂട്ടാളികളും ചേര്‍ന്നാണ് മസ്താനെ കൊലപ്പെടുത്തിയതെന്ന് ഇമ്രാന്‍ സമ്മതിച്ചിട്ടുണ്ട്.  മസ്താനില്‍ നിന്നും ഇമ്രാൻ ഏകദേശം 15 ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ പണം മസ്താന്‍ തിരികെ ചോദിച്ചപ്പോള്‍ മറ്റൊരാളില്‍ നിന്നും പണം വാങ്ങി നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റു ചെയ്ത ഇമ്രാനെയും പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News