Modi Cabinet Expansion: ബജറ്റ് സമ്മേളനത്തിന് മുന്നേ മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഈ വിപുലീകരണമെന്നാണ് റിപ്പോർട്ട്. നടപടി മകര സക്രാന്തിക്കും ബജറ്റ് സമ്മേളനത്തിന്റെ ഇടയിലുള്ള സമയത്തുമായി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയുടെ കാലാവധി ജനുവരി 20ന് അവസാനിക്കാനിരിക്കെ സംഘടനയെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് സൂചന.
Also Read: Union Cabinet Reshuffle : മുഖം മിനുക്കിയ രണ്ടാം മോദി സർക്കാരിന്റെ ആദ്യ യോഗം ഇന്ന് നടക്കും
പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ജനുവരിയില്‍ ചേരുമെന്നും റിപ്പോർട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കുമെന്നാണ്. ചില മന്ത്രിമാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്‌തേക്കാമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിലെ അവസാന പുനഃസംഘടന 2021 ജൂലൈ 7 നാണ് നടന്നത്. അന്ന് 12 മന്ത്രിമാരെ ഒഴിവാക്കിയിരുന്നു.
Also Read: സൂര്യ ശനി സംയോഗം: ഈ 3 രാശിക്കാർക്ക് വൻ ധന ഗുണം!
2023ല്‍ ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ത്രിപുര, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പുകള്‍.ക്ക് പ്രാധാന്യം കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...