കു​ഞ്ഞു​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വധശിക്ഷ; പോക്സോ ഭേദഗതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്തിസഭ

പോക്സോ ഭേദഗതിയ്ക്ക് കേന്ദ്ര മന്തിസഭ അംഗീകാരം നല്‍കി. പുതിയ നിയമ ഭേദഗതി അനുസരിച്ച് 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക്​ ഇനിമുതല്‍ വ​ധ​ശി​ക്ഷ. 

Last Updated : Apr 21, 2018, 03:21 PM IST
കു​ഞ്ഞു​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വധശിക്ഷ; പോക്സോ ഭേദഗതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്തിസഭ
ന്യൂ​ഡ​ല്‍​ഹി: പോക്സോ ഭേദഗതിയ്ക്ക് കേന്ദ്ര മന്തിസഭ അംഗീകാരം നല്‍കി. പുതിയ നിയമ ഭേദഗതി അനുസരിച്ച് 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക്​ ഇനിമുതല്‍ വ​ധ​ശി​ക്ഷ. 
കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ (The Protection of Children from Sexual Offences- POCSO Act) നിയമം നടപ്പില്‍ വരുത്തുന്നത്. ഈ നിയമം ഭേദഗതി ചെയ്​താണ് ഓര്‍ഡിനന്‍സ്​ ഇറക്കിയത്​​. നിലവില്‍ പോക്​സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ക്ക്​ കുറഞ്ഞത്​ 7വര്‍ഷവും കൂടിയത്​ ജീവപര്യന്തം ശിക്ഷയുമാണ്​ നിര്‍ദേശിക്കുന്നത്​. ഇതാണ്​ വധശിക്ഷയാക്കി ഉയര്‍ത്തിയത്. 
 
ഇന്ന്​ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഈ ഓര്‍ഡിനന്‍സ് ഇനി പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. ഭേദഗതിയ്ക്ക്‌ രാഷ്​ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും.
 
ബാല പീഡകര്‍ക്ക്​ വധശിക്ഷ നല്‍കാന്‍ നിയമഭേദഗതിക്കായി മന്ത്രിസഭയില്‍ നിര്‍ശേദം വെക്കു​മെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞിരുന്നു. 
 
കത്വയിലെയും ഉന്നാവോ പീഡനകേസുമായി ബന്ധപ്പെട്ട് അതിശക്തമായ ജനരോക്ഷമാണ് സര്‍ക്കാരിനെ നിയമഭേദഗതി കൊണ്ടുവരാന്‍ പ്രേരിപ്പിച്ച മുഖ്യ ഘടകം.  
 
കത്വ പീഡനം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് വലിയ മാനക്കേട്‌ ഉണ്ടാക്കിയെന്ന് പറയാതെ തരമില്ല.  അന്താരാഷ്​ട്ര നാണയ നിധി മേധാവി ക്രിസ്റ്റിന ലഗാര്‍ഡെ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി​യോട് ഈ വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും സ്​ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്​ഥയില്‍ പ്രധാനമന്ത്രി മുതല്‍ എല്ലാ അധികാരികളും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന്​ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞിരുന്നു.
 
 

Trending News