ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തി അഞ്ചാമത് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയി ദീപക് മിശ്ര ചുമതലയേറ്റു. വിരമിച്ച ജെ എസ് കേഹാറിന് പകരമാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി ഇദ്ദേഹമാണ് പുറപ്പെടുവിച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.