ന്യൂഡൽഹി: ഡൽഹിയിലെ (Delhi) വായു ഗുണനിലവാരം വീണ്ടും വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR)-ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 'വളരെ മോശം' വിഭാഗത്തിലാണ്. എക്യുഐ 330 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Delhi | Air Quality Index (AQI) is presently at 339 (overall) in the 'very poor' category, as per SAFAR-India
Visuals from near Akshardham and Sarai Kale Khan pic.twitter.com/Tcot2dAiyM
— ANI (@ANI) November 25, 2021
ഡൽഹിയിൽ തുടർച്ചയായി 10 ദിവസമായി 'വളരെ മോശം' വിഭാഗത്തിലാണ് വായു ഗുണനിലവാരം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ബുധനാഴ്ച ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം 'മോശം' വിഭാഗത്തിൽ 280 ആയി രേഖപ്പെടുത്തി. എന്നാൽ വീണ്ടും ഒരു ദിവസത്തിന് ശേഷം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു.
ALSO READ: Delhi Air Pollution : ഡൽഹി വായു മലിനീകരണം : വീടുകളിലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി
എസ്എഎഫ്എആർ അനുസരിച്ച് 0- 50ന് ഇടയിലുള്ള എക്യുഐ നല്ലത്, 51-100 തൃപ്‌തികര 101- 200 മിതമായത്, 201-300 മോശം, 301- 400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. അതേസമയം, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി.
സർക്കാർ ഓഫീസുകൾ നവംബർ 29 മുതൽ വീണ്ടും തുറക്കാനും ഡൽഹി സർക്കാർ ബുധനാഴ്ച അനുമതി നൽകി. കൂടാതെ, അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ ഒഴികെ സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ നവംബർ 27 മുതൽ ഡൽഹിയിൽ ഗതാഗതത്തിന് ഉപയോഗിക്കാൻ അനുവദിക്കൂ.
ALSO READ: Delhi Air Quality| കാറ്റിൻറെ വേഗത കൂടി, ഡൽഹിയിൽ വായു മെച്ചപ്പെടുന്നു
രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.
വായുമലിനീകരണത്തിന് പ്രധാന കാരണം അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ ആണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വൈക്കോൽ കത്തിക്കുന്നത് തടയുന്നതാണ് മലിനീകരണം തടയാനുള്ള വഴി. വൈക്കോൽ സംസ്കരിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ കർഷകർക്ക് ഈ ഉപകരണങ്ങളൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു.
വൈക്കോൽ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കർഷകർക്ക് എന്തുകൊണ്ട് പോകാനാകുന്നില്ല എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പൂര്‍ണമായി വിലക്കിയിട്ടും ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്നും വിഷയത്തില്‍ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നു എന്നും കോടതി ഓർമ്മിപ്പിച്ചു. കർഷകർ വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിന് പ്രധാന കാരണമല്ല എന്നത് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ മോശമായ റിപ്പോർട് നൽകുന്നു എന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. സർക്കാർ ജീവനക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൂടേ എന്ന് കോടതി ചോദിച്ചു. കാർപൂൾ സംവിധാനം ആലോചിക്കണമെന്നും കോടതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...