Air Pollution In Delhi: ഡൽഹിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ

Air Pollution In Delhi: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്. 

Written by - Ajitha Kumari | Last Updated : Nov 14, 2023, 07:12 PM IST
  • ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു
  • കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹി വിഷ പുകയിൽ മുങ്ങിയിരിക്കുകയാണ്
Air Pollution In Delhi: ഡൽഹിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു.  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹി വിഷ പുകയിൽ മുങ്ങിയിരിക്കുകയാണ് എന്നാണ്. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: ഹിജാബ് നിലപാടിൽ അയഞ്ഞ് കർണാടക

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത് എന്നത് ശ്രദ്ധേയം. ഇന്ന് രാവിലെ ആറു മണിക്ക് ബവാനയിലെ എക്യുഐ 434, ദ്വാരക സെക്ടർ 8 ൽ 404, ഐടിഒയിൽ 430, മുണ്ട്കയിൽ 418, നരേലയിൽ 418, ഓഖ്‌ലയിൽ 402, രോഹിണിയിലും ആർകെ പുരത്തും 417 എന്നിങ്ങനെ ആയിരുന്നു. 

Also Read: മൂന്നു ദിവസത്തിനുള്ളിൽ സൂര്യ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

ചൊവ്വാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ വായു നിലവാരം ഗുരുതര വിഭാഗത്തിലാണെന്നും സഫർ-ഡാറ്റയും കാണിക്കുന്നു. ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തിൽ പെയ്ത മഴയെത്തുടർന്ന് വായു ഗുണനിലവാരം വളരെയധികം മെച്ചപ്പെട്ടിരുന്നു.  പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ നല്ലത്, 51, 100 തൃപ്‌തികരം, 101-ഉം 200 മിതമായത്, 201-ഉം 300-ഉം കുഴപ്പമില്ലത്തത്, 301-ഉം 400-ഉം വളരെ മോശം, 401-ഉം 450-ഉം അതിനുമുകളിലും വരുന്നത് പ്ലസ് വിഭാഗം അഥവാ ഗുരുതര വിഭാഗം എന്നിങ്ങനെയാണ് എക്യുഐ.  എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായു നിലവാരമായിരുന്നു ദീപാവലിക്ക് മുൻപ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. എന്നാൽ ദീപാവലി ആഘോഷത്തിന് പിന്നാലെ  നഗരത്തിൽ മലിനീകരണ തോത് ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News