Delhi Air Pollution: മലിനീകരണ ഭീഷണിയില്‍ ഡല്‍ഹി, വായുവിന്‍റെ ഗുണനിലവാരം 'ഗുരുതര' വിഭാഗത്തില്‍ തുടരുന്നു

Delhi Air Pollution:  ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലാണ്. അന്തരീക്ഷത്തിലെ വിഷാംശം കണക്കിലെടുത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 09:28 AM IST
  • കാലാവസ്ഥാ വെബ്‌സൈറ്റ് https://www.aqi.in/in/ അനുസരിച്ച് വെള്ളിയാഴ്ച രാവിലെ 7 മണിയോടെ എയർ ക്വാളിറ്റി ഇൻഡക്‌സ് ഡൽഹിയിലെ ആനന്ദ് വിഹാറില്‍ AQI 635 ആണ് രേഖപ്പെടുത്തിയത്.
Delhi Air Pollution: മലിനീകരണ ഭീഷണിയില്‍ ഡല്‍ഹി, വായുവിന്‍റെ ഗുണനിലവാരം 'ഗുരുതര' വിഭാഗത്തില്‍ തുടരുന്നു

Delhi Air Pollution: രാജ്യതലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ ഭീഷണി കുറയുന്ന ലക്ഷണമില്ല. വ്യാഴാഴ്ചയും വായു മലിനീകരണത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിച്ചില്ല. കാറ്റിന്‍റെ അഭാവം മൂലം ഡൽഹിയിലെ താപനില താഴുന്നത് തുടരുകയാണ്. 

Also Read:  Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!! 
 
റിപ്പോര്‍ട്ട് അനുസരിച്ച് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി താപനില 3 ഡിഗ്രി കുറഞ്ഞതിനാൽ പ്രദേശത്തെ കുറഞ്ഞ താപനില 10.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇത് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്‍റെ  തോത് കുറയുന്നതിനുപകരം വര്‍ദ്ധിക്കുന്നതിന്‍റെ കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നു.

Also Read:  World Cup Final 2023: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍!! ഞായറാഴ്ച അഹമ്മദാബാദില്‍ തീപ്പൊരി പോരാട്ടം  
 
ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലാണ്. അന്തരീക്ഷത്തിലെ വിഷാംശം കണക്കിലെടുത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. വ്യാഴാഴ്ച ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഇത്തരമൊരു സാഹചര്യത്തിൽ ഡൽഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമായാൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. 

കാലാവസ്ഥാ വെബ്‌സൈറ്റ് https://www.aqi.in/in/ അനുസരിച്ച് വെള്ളിയാഴ്ച രാവിലെ 7 മണിയോടെ എയർ ക്വാളിറ്റി ഇൻഡക്‌സ്  ഡൽഹിയിലെ ആനന്ദ് വിഹാറില്‍ AQI 635 ആണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും 400 ന് മുകളിലാണ്  AQI രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ വായു ഗുണനിലവാര സൂചിക (AQI) 400 ന് മുകളിലാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 

GRAP 4 നടപ്പിലാക്കാൻ 'സ്പെഷ്യൽ ടാസ്ക് ഫോഴ്സ്'  

ഡൽഹിയിലെ കനത്ത വായു മലിനീകരണം കണക്കിലെടുത്ത്, GRAP 4 (Graded Response Action Plan) കർശനമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സര്‍ക്കാരിന്‍റെ പരിസ്ഥിതി വകുപ്പ് 6 അംഗങ്ങളുടെ 'പ്രത്യേക ടാസ്‌ക് ഫോഴ്‌സ്' രൂപീകരിച്ചു. പരിസ്ഥിതി വകുപ്പിന്‍റെ സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഈ പ്രത്യേക ദൗത്യസംഘം പ്രവർത്തിക്കുക. സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഡൽഹി സർക്കാരിന് ഗ്രാപ് 4 പ്രകാരം സ്വീകരിച്ച നടപടികളെക്കുറിച്ച് ദിവസേന റിപ്പോർട്ട് നൽകും. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബന്ധപ്പെട്ട വകുപ്പുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News