മാസ്‌ക് ഇല്ല, സാമൂഹിക അകല൦ പാലിച്ചില്ല, വൈറലായി BJPഎംപിയുടെ ക്രിക്കറ്റ് കളി...!!

   lock down നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് BJPഎംപിയും പാര്‍ട്ടിയുടെ ന്യൂഡല്‍ഹി പ്രദേശ് അദ്ധ്യക്ഷനുമായ മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി സോഷ്യല്‍ മീഡിയയില്‍  വൈറലാവുന്നു... 

Last Updated : May 25, 2020, 07:23 PM IST
മാസ്‌ക് ഇല്ല, സാമൂഹിക അകല൦ പാലിച്ചില്ല,  വൈറലായി BJPഎംപിയുടെ ക്രിക്കറ്റ് കളി...!!

ന്യൂഡല്‍ഹി:   lock down നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് BJPഎംപിയും പാര്‍ട്ടിയുടെ ന്യൂഡല്‍ഹി പ്രദേശ് അദ്ധ്യക്ഷനുമായ മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി സോഷ്യല്‍ മീഡിയയില്‍  വൈറലാവുന്നു... 

ഹരിയാനയിലെ സോനിപത്തിലെ സ്വകാര്യ സ്റ്റേഡിയത്തിലാണ് സാമൂഹിക അകലം പാലിക്കാതെയുള്ള ക്രിക്കറ്റ് മാച്ച്‌ സംഘടിപ്പിച്ചത്. 

സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യാതെയുള്ള  ബി.ജെ.പി എം.പിയുടെ ക്രിക്കറ്റ് കളിയുടെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ  എം.പിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കൂടാതെ, ക്രിക്കറ്റ് മാച്ചിന് പിന്നാലെ മാസ്ക് ധരിക്കാതെ സ്റ്റേഡിയത്തില്‍ എംപിയുടെ ഫോട്ടോ സെഷനും നടന്നു.

എന്നാല്‍,  lock down നിര്‍ദ്ദേശങ്ങള്‍  പാലിച്ചാണ് ക്രിക്കറ്റ് കളി സംഘടിപ്പിച്ചതെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.  ICCIയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മത്സരം സംഘടിപ്പിച്ചതെന്നും സമൂഹ്യ അകലം പാലിച്ചാ യിരുന്നു  എല്ലാവരും കളത്തില്‍ ഇറങ്ങിയത് എന്നും സംഘാടകര്‍ പറഞ്ഞു. 

എന്നാല്‍, നിയമ൦  പാലിച്ചാണ് കളിച്ചതെന്നും അത് ഒരു സ്വകാര്യ  ചടങ്ങായിരുന്നുവെന്നും മനോജ് തിവാരി പറഞ്ഞു. പോലീസിന്‍റെ അനുമതിയോടെയാണ് അവിടെ എത്തിയത് എന്നും ഹരിയാന  സര്‍ക്കാരിനും പ്രാദേശിക മത്സരത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നു൦ അദ്ദേഹം പറഞ്ഞു.  കൂടാതെ, 20-25 പേര്‍ മാത്രമാണ് കളിക്കളത്തില്‍ ഉണ്ടായിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്  നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്  ബി.ജെ.പി എംപിയുടെ നടപടി.... 

Trending News