Delhi Liquor Policy Case: മൂന്നാമനും പെട്ടു, ഡൽഹി മദ്യനയക്കേസ് കുറ്റപത്രത്തിൽ രാഘവ് ഛദ്ദയും!!

Delhi Liquor Policy Case update: ചില യോഗത്തിൽ പങ്കെടുത്തയാളായി തന്‍റെ പേര് പരാമർശിക്കപ്പെട്ടു, എന്നാല്‍, ഏജൻസി സമർപ്പിച്ച ഒരു കുറ്റപത്രത്തിലും തന്നെ  പ്രതി ചേര്‍ത്തിട്ടില്ല എന്ന്   രാഘവ് ഛദ്ദ വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : May 2, 2023, 07:34 PM IST
  • ചില യോഗത്തിൽ പങ്കെടുത്തയാളായി തന്‍റെ പേര് പരാമർശിക്കപ്പെട്ടു, എന്നാല്‍, ഏജൻസി സമർപ്പിച്ച ഒരു കുറ്റപത്രത്തിലും തന്നെ പ്രതി ചേര്‍ത്തിട്ടില്ല എന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി.
Delhi Liquor Policy Case: മൂന്നാമനും പെട്ടു, ഡൽഹി മദ്യനയക്കേസ് കുറ്റപത്രത്തിൽ രാഘവ് ഛദ്ദയും!!

New Delhi: ഡൽഹി മദ്യനയ അഴിമതി ക്കേസിലെ കുറ്റപത്രത്തിൽ ആം ആദ്മി പാര്‍ട്ടി പ്രമുഖന്‍ രാഘവ് ഛദ്ദയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ അനുബന്ധ കുറ്റപത്രത്തിലാണ് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയെ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. 

Also Read:  Surya Gochar 2023: ശുക്രന്‍റെ രാശിയില്‍ സൂര്യന്‍റെ  സംക്രമണം ഈ 3 രാശിക്കാരുടെ മേല്‍ സമ്പത്ത് വര്‍ഷിക്കും!! 

വാര്‍ത്തയോട് പ്രതികരിച്ച  രാഘവ് ഛദ്ദ, "ചില യോഗത്തിൽ പങ്കെടുത്തയാളായി തന്‍റെ പേര് പരാമർശിക്കപ്പെട്ടു, എന്നാല്‍, ഏജൻസി സമർപ്പിച്ച ഒരു കുറ്റപത്രത്തിലും തന്നെ  പ്രതി ചേര്‍ത്തിട്ടില്ല എന്ന് വ്യക്തമാക്കി.  

 

Also Read:  Go First: മെയ് 3, 4 തീയതികളിലെ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്  

പ്രസ്തുത മീറ്റിംഗുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ആരോപിക്കപ്പെടുന്ന ഏതെങ്കിലും കുറ്റകൃത്യത്തിന്‍റെ പേരില്‍ തന്‍റെ പേര് വലിച്ചിഴയ്ക്കരുത് എന്നദ്ദേഹം അഭ്യര്‍ഥിച്ചു. 
 മാധ്യമങ്ങളോടും പ്രസിദ്ധീകരണ സ്ഥാപനങ്ങളോടും തെറ്റായ റിപ്പോർട്ടിംഗ് ഉണ്ടാക്കരുതെന്നും ഈ വിഷയം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം താന്‍ നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Karnataka Assembly Elections 2023: ബജ്‌റംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും, ജനഹിത വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്‌ പ്രകടനപത്രിക

മദ്യനയക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്കെതിരെ കഴിഞ്ഞയാഴ്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചിരുന്നു. അമൻദീപ് സിംഗ് ധാൽ, അർജുൻ പാണ്ഡെ എന്നിവരെയും സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ പിസി ആക്‌ട് സെക്ഷൻ 19 പ്രകാരമുള്ള അനുമതി സ്വീകരിച്ചിട്ടുണ്ടെന്നും ഇത്  അനുബന്ധ കുറ്റപത്രത്തിനൊപ്പം നൽകിയിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിക്കുന്നതിനിടെ സിബിഐ കോടതിയെ അറിയിച്ചു. സബ്മിഷനുകൾ ശ്രദ്ധയിൽപ്പെട്ട പ്രത്യേക ജഡ്ജി എം.കെ.നാഗ്പാൽ മെയ് 12-ന് കേസ് വീണ്ടും പരിഗണിക്കും.   
 
ഡല്‍ഹി മദ്യ നയ  അഴിമതി കേസില്‍ കഴിഞ്ഞ ഫെബ്രുവരി 26 ന് അറസ്റ്റി ലായത് മുതല്‍  ഡല്‍ഹി മും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്....    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News